മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 50 പേർ കൊല്ലപ്പെട്ട വെടിവെപ്പുമായി ബന്ധ പ്പെട്ട് ആസ്ട്രേലിയയിലും റെയ്ഡ്. കൂട്ടക്കൊല നടത്തിയ വംശീയവാദി ബ്രൻറൺ ടാറൻറി െൻറ മാതാവിെൻറയും സഹോദരിയുടെയും ഫ്ലാറ്റുകളിലാണ് ആസ്ട്രേലിയൻ കൗണ്ടർ ടെററിസം പൊലീസ് റെ യ്ഡ് നടത്തിയത്. ന്യൂസൗത്ത് വെയിൽസിലാണ് ഇരുഫ്ലാറ്റുകളും. ന്യൂസിലൻഡിൽ തുടരുന്ന അന്വേഷണ ത്തിെൻറ ഭാഗമായാണ് ആസ്ട്രേലിയയിലും റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മാപ്പിരന്ന് ഭീകരെൻറ കുടുംബം
അതിനിടെ, ബ്രൻറൺ ടാറൻറിെൻറ കുടുംബം അക്രമണത്തിൽ നടുക്കവും ദുഃഖവും േരഖപ്പെടുത്തി. ബ്രൻറണിെൻറ കടുംകൈക്ക് മാപ്പുചോദിച്ച അവർ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഖേദപ്രകടനവും നടത്തി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിെൻറ ദുഃഖത്തിനൊപ്പം ചേരുന്നുവെന്ന് ബ്രൻറണിെൻറ അമ്മാവൻ ടെറി ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു. തങ്ങളുടെ കുടുംബത്തിൽ നിന്നൊരാൾക്ക് എങ്ങനെ ഇതുചെയ്യാൻ കഴിഞ്ഞുവെന്ന് മനസ്സിലാക്കാനാകുന്നില്ലെന്ന് മുത്തശ്ശി മേരി ഫിറ്റ്സ്െജറാൾഡും സൂചിപ്പിച്ചു. ചെറുമകെൻറ മനോനില ശരിയല്ലെന്നും 81കാരിയായ മേരി കൂട്ടിച്ചേർത്തു. ഏതാണ്ട് ഒരു വർഷം മുമ്പ് സഹോദരിയുടെ പിറന്നാളിന് ബ്രൻറൺ കുടുംബത്തിനൊപ്പം വിരുന്നിനെത്തിയിരുന്നു.
വലതുഭീകരരെ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം തള്ളി മന്ത്രി
സിഡ്നിയിൽനിന്ന് 500 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ഗ്രാഫ്റ്റൺ എന്ന നഗരത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെ പേഴ്സനൽ ട്രെയിനറായിരുന്നു. രണ്ടോ മൂേന്നാവർഷത്തിനു മുമ്പാണ് ന്യൂസിലൻഡിലെ ഡുനെഡിനിലേക്ക് മാറിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, 45 ദിവസം മാത്രമാണ് ബ്രൻറൺ ആസ്ട്രേലിയയിൽ വസിച്ചിരുന്നതെന്ന് ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റൺ പറഞ്ഞു. അതുകൊണ്ടുതന്നെ ഇയാൾ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. ആസ്േട്രലിയയിലെ ഭീകരരുടെ നിരീക്ഷണപ്പട്ടികയിലും ബ്രൻറൺ ഉൾപ്പെട്ടിട്ടില്ല.
സുരക്ഷ ഏജൻസികൾ ഇസ്ലാമിക ഭീകരവാദത്തെ മാത്രമാണ് ഗൗരവത്തിലെടുക്കുന്നതെന്നും വലതുപക്ഷ തീവ്രവാദികളെ നിരീക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണം ഡറ്റൺ തള്ളി. ക്രൈസ്റ്റ്ചർച്ച് ആക്രമണത്തെ തുടർന്ന് സമാനമായതോ, പ്രതികാര നിലയിലുള്ളതോ ആയ ആക്രമണങ്ങൾ ഉണ്ടാകാമെന്ന് ആസ്ട്രേലിയൻ സുരക്ഷ ഏജൻസികൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.