ക്രൈസ്റ്റ് ചര്‍ച്ച്: തീവ്രവലതുപക്ഷ വംശീയത തുടച്ചുനീക്കാൻ ലോകം ഒറ്റക്കെട്ടായി അ ണിനിരക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ആവശ്യപ്പെട്ടു. കുടിയേറ ്റം വംശീയതയെ ശക്തിപ്പെടുത്തുന്നുവെന്ന വാദം തള്ളിയ അവർ പ്രിയപ്പെട്ടവരുടെ മൃതദേഹ ങ്ങൾ സംസ്കരിക്കാൻ കഴിയാത്തതിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ക്രൈസ്റ്റ് ചര് ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അടുത്ത വെള്ളിയാഴ് ചത്തെ ബാങ്ക് വിളിയും പ്രാര്‍ഥനയും ടി.വിയിലൂടെയും റേഡിയോയിലൂടെയും സംപ്രേഷണം ചെയ്യു മെന്നും വ്യക്തമാക്കി. അതേദിവസം കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യമൊന്നാകെ രണ്ട് മിനിറ് റ് പ്രാർഥന നടത്തും. 40 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ് നഗറിലെ അൽനൂർ പള്ളി വെള്ളിയാഴ്ചത്തെ പ്രാർഥനക്കായി അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
മുസ്ലിം സമൂഹത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ദിവസമായി വരുന്ന വെള്ളിയാഴ്ച ആചരിക്കണമെന്ന് രാജ്യത്തെ പൗരന്മാരോട് ജസീന്ത ആഹ്വാനം ചെയ്തു. ക്രൈസ്റ്റ് ചർച്ച് സന്ദർശിച്ച െകാല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. അതിനിടെ ആക്രമിെയ ശിക്ഷിക്കാൻ ന്യൂസിലൻഡ് തയാറല്ലെങ്കിൽ തങ്ങൾക്ക് കൈമാറണമെന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ പ്രസ്താവനയോട് ജസീന്ത വിയോജിച്ചു. തുർക്കിക്കും ഇസ്ലാമിനുമെതിരായ ആക്രമണമാണ് ന്യൂസിലൻഡിൽ നടന്നെതന്നു പറഞ്ഞ ഉർദുഗാൻ ആക്രമിയായ ബ്രൻറൺ ടാറൻറിെൻറ മുൻഗാമികളെ ശിക്ഷിച്ചതുപോലെ ശവപ്പെട്ടികളിലാക്കി സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനയിൽ വിശദീകരണം തേടി വിദേശകാര്യമന്ത്രിയെ തുർക്കിയിേലക്ക് അയക്കുമെന്നും ജസീന്ത വ്യക്തമാക്കി. ആക്രമണത്തിൽ 28കാരനായ ബ്രൻറൺ ടാറൻറിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം നടന്നത്.
ദൃശ്യം പ്രചരിപ്പിച്ച
ഒരാൾ അറസ്റ്റിൽ
വെടിവെപ്പ് വിഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫിലിപ് ആർപ്സ് (44) എന്ന വ്യക്തിയെ ന്യൂസിലൻഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രൈസ്റ്റ് ചർച്ച് ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.
ആദ്യം ഖബറടക്കിയത്
സിറിയൻ അഭയാർഥികളായ
പിതാവിനെയും മകനെയും
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ആറുപേരുടെ ഖബറക്ക ചടങ്ങ് പൂർത്തിയായി. സിറിയൻ അഭയാർഥികളായ പിതാവിെൻറയും മകെൻറയും മൃതദേഹമാണ് ആദ്യം സംസ്കരിച്ചത്. ബുധനാഴ്ച രാവിലെ ലിൻവുഡ് മസ്ജിദിനടുത്ത സെമിത്തേരിയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു.
സിറിയയിൽനിന്ന് ന്യൂസിലൻഡിലെത്തിയ ഖാലിദ് മുസ്തഫയും (44) 15 വയസ്സുള്ള മകൻ ഹംസയും ആണ് ആക്രമിയുടെ തോക്കിനിരയായത്. കഴിഞ്ഞവർഷമാണീ കുടുംബം ന്യൂസിലൻഡിലെത്തിയത്. അൽനൂർ മസ്ജിദിലെ വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഭാര്യയെയും മകളെയും 13 വയസ്സുള്ള മറ്റൊരു മകനെയും വേർപെട്ടാണ് ഖാലിദ് മൂത്തമകനൊപ്പം യാത്രയായത്. വെടിവെപ്പിൽ ഇളയ മകൻ സെയ്ദിന് പരിക്കേറ്റിരുന്നു. വീൽചെയറിലിരുന്നാണ് അവൻ മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചത്.
കൊല്ലപ്പെട്ട മകന് കത്തുമായി പിതാവ്
ക്രൈസ്റ്റ് ചർച്ച്: വെടിവെപ്പിൽ കൊല്ലപ്പെട്ട മകനു വേണ്ടി കത്തെഴുതാൻ ശ്രമിക്കുകയാണ് ജോൺ മിൽനെ. എന്തെഴുതണമെന്ന് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഗോൾവല കാക്കാൻ മോഹിച്ച്, മരണത്തിെൻറ തണുപ്പിലേക്ക് നടന്നുപോയ മകനോട് എന്താണ് പറയാനുള്ളതെന്ന് ജോൺ ചിന്തിക്കുന്നു. ഒടുവിൽ അദ്ദേഹം തുടങ്ങി. സയ്യാദ്...സ്നേഹത്തിെൻറ രാജകുമാരാ...നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.
തുടർന്നദ്ദേഹം മകനെക്കുറിച്ച് വാചാലനായി. സുന്ദരനായിരുന്നു അവൻ. കടുത്ത വിശ്വാസിയും. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഗോൾകീപ്പറാകാനായിരുന്നു ആഗ്രഹം. 14 വയസ്സുള്ളപ്പോൾ അവന് 11 അടി ഉയരമുണ്ടായിരുന്നു. ഉമ്മയുടെ വിശ്വാസം പിൻപറ്റിയാണ് അവൻ അൽനൂർ പള്ളിയിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅക്ക് പോയിരുന്നത്. സാധാരണ സയ്യാദിെൻറ ഇളയ സഹോദരൻ ശുെഎബും ഒപ്പം പോകാറുണ്ടായിരുന്നു. ഇത്തവണ സ്കൂളിൽനിന്ന് വിനോദയാത്ര പോയതുകൊണ്ട് ശുെഎബ് ജീവനോടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.