മിലാൻ: യൂറോപ്പിൽ ഇതുവരെ ഏറ്റവും അധികം ആളുകൾക്ക് കോവിഡ് 19 വൈറസ് ബാധിച്ച ഇറ്റലി രാജ്യത്ത് പുതിയ നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തി. ഏറെ പേർക്ക് രോഗം പടർന്ന മധ്യ-വടക്കൻ പ്രവിശ്യകളിലെ 1.6 കോടി ആളുകളുടെ സഞ്ചാരത്തിനും മറ്റു ം നിയന്ത്രണം പ്രാബല്യത്തിലായി. പരമാവധി ആളുകളോട് കഴിയുന്നത്ര വീടുകളിൽ തുടരാനാണ് നിർദേശം നൽകിയിട്ടുള്ളത്.< /p>
ഇറ്റലി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനസംഖ്യയുടെ നാലിലൊന്നിനെയും ബാധിക്കും. പ്രധാന നഗരമായ മിലാൻ ഉൾപ്പെടുന്ന ലൊംബാർഡി അടക്കം 14 പ്രവിശ്യകളിെലയും ആളുകൾ യത്രകൾക്ക് പ്രത്യേക അനുമതി വാങ്ങണം. ഏപ്രിൽ 3 വരെ തുടരുന്ന രൂപത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
സ്കൂളുകൾ, ക്ലബുകൾ, ജിം, മ്യൂസിയം തുടങ്ങി ആളുകൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളൊന്നും പ്രവർത്തിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇറ്റലിയിൽ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി. കഴിഞ്ഞ ദിവസം മാത്രം 36 ആളുകൾ മരിച്ചതായാണ് കണക്ക്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5883 ആയി. വെളളിയാഴ്ച ഇത് 1200 ആയിരുന്നു.
മിലാനിലെ വിമാനത്താവളം പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത പരിശോധനകളാണുള്ളത്. അടിയന്തര സാഹചര്യങ്ങളുള്ളവരെ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയ പ്രവിശ്യകളിലേക്ക് പ്രവേശിക്കാനോ അവിടെ നിന്ന് പുറത്ത് കടക്കാനോ അനുവദിക്കുന്നത്. നിയന്ത്രണങ്ങൾ ഇറ്റലിയിലെ പ്രധാന നഗരങ്ങളെ ബാധിക്കും. സാമ്പത്തിക മേഖലയിൽ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.