കോവിഡ്​ 19: ഇറ്റലിയിൽ ഒരുദിവസം മരിച്ചത്​ 250 പേർ

റോം: ഇറ്റലിയിൽ കോവിഡ്​ 19 ബാധിച്ച്​ 24 മണിക്കൂറിനിടെ ബാധിച്ചത്​ 250 പേർ. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 126 6 ആയി. മരണനിരക്കിൽ 25 ശതമാനം വർധനയാണ്​ ഇറ്റലിയിൽ രേഖപ്പെട​ുത്തിയത്​​.

ഇറ്റലിയിൽ ഇതുവരെ 17,660 പേർക്കാണ്​ രോഗം ബാധിച്ചത്​. 2,547 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 1439 പേർ രോഗത്തിൽ നിന്നും മുക്തരായി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക്​ കുറക്കാൻ സാധിക്കാത്തത്​ ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്​.

യൂറോപ്യൻ രാജ്യങ്ങളിൽ ​രോഗം ബാധിച്ചവരുടെ എണ്ണം 17,660 ആയി ഉയർന്നു. മുൻ ദിവസം ഇത്​ 15,113 ആയിരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ 17 ശതമാനം വർധനയാണ്​ രേഖപ്പെടുത്തുന്നത്​.

Tags:    
News Summary - coronavirus pandemic in Italy -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.