ലണ്ടൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനും ഫിനാൻസ് മാനേജരുമായ ജാബിർ മോതിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. ലണ്ടനിെല ഹിൽട്ടൻ ഹോട്ടലിൽ വെച്ചാണ് പൊലീസ് ജാബിറിനെ അറസ്റ്റ് ചെയ്തത്.
ജാബിറിന് ദാവൂദുമായും ദാവൂദിെൻറ ഭാര്യയും കറാച്ചിയിലെയും ദുബൈയിലെയും ബന്ധുക്കളുമായുമുള്ള പണമിടപാടുകളെ കുറിച്ച് ലണ്ടൻ പൊലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പാകിസ്താൻ സ്വദേശിയായ ജാബിർ 10 വർഷത്തെ വിസയിലാണ് ലണ്ടനിൽ കഴിയുന്നത്. ദാവൂദിനെ കൂടാതെ, ഭാര്യ മഹാജബീൻ, മക്കളായ മൊയീൻ നവാസ്, മെഹ്റൂക്ക്, മെഹ്റീൻ, മരുമക്കളായ ജുനൈദ്, ഒൗഗസേബ് എന്നിവരുമായും ജാബിറിന് പണമിടപാടുണ്ട്.
പാകിസ്താൻ, പശ്ചിമേഷ്യ, യു.കെ, യൂേറാപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ദാവൂദിെൻറ ബിസിനസിൽ ജാബിറും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇൗ ബിസിനസുകളിൽ നിന്നും മറ്റ് നിയമവിരുദ്ധ പ്രവർത്തികളിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നെതന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
ദൂവൂദിെൻറ കുടുംബത്തെ യു.കെയിലേക്ക് കൊണ്ടുപോകുന്ന പ്രവൃത്തിയിൽ നിർണായക പങ്ക് വഹിച്ചത് ജാബിറാണ്. ബാർബഡോസ് ആൻറ് ആൻറിഗ്വയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇരട്ട പൗരത്വത്തിനു വേണ്ടി ഇയാൾ ശ്രമിച്ചിരുന്നു. കൂടാതെ ഹംഗറിയിൽ സ്ഥിര താമസത്തിനും ശ്രമം നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു. ഇയാളെ ചോദ്യം ചെയ്താൽ ദാവൂദുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.