േഹാേങ്കാങ്: കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ലോകനഗരങ്ങളിൽ കൂടുതലും ഇന ്ത്യയിൽ. കഴിഞ്ഞ കണക്കുകളിൽ മുന്നിലായിരുന്ന ചൈനീസ് പട്ടണങ്ങൾ മെച്ചപ്പെട്ടപ്പോൾ, ആദ്യ 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലായി.
തലസ്ഥാനമായ ന്യൂഡൽഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് ലോകത്തിലെ തന്നെ ഏറ്റവും അന്തരീക്ഷ മലിനീകരണം നേരിടുന്ന പട്ടണം. ഗാസിയബാദാണ് രണ്ടാമത്. പാകിസ്താനിലെ ഫൈസലാബാദ് മൂന്നാമതും.
നാലുമുതൽ ഏഴുവരെ നഗരങ്ങളും ഇന്ത്യയിൽ തന്നെയാണ് -ഫരീദാബാദ്, ഭീവണ്ടി, നോയ്ഡ, പട്ന. ആദ്യ 20 നഗരങ്ങളിൽ 18 എണ്ണവും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
എട്ടാം സ്ഥാനത്ത് ചൈനീസ് പട്ടണമായ ഹോതാൻ ഉണ്ടെങ്കിലും അവിടത്തെ മറ്റു നഗരങ്ങൾ പുരോഗമിച്ചിട്ടുണ്ട്. ലഖ്നോ (9), ലാഹോർ (10) എന്നിവയാണ് ആദ്യ പത്തിലെ മറ്റു നഗരങ്ങൾ. അന്തരീക്ഷ മലിനീകരണത്തിന് ഏറെ പഴികേൾക്കുന്ന ന്യൂഡൽഹി 11ാമത് ഉണ്ട്. കൽക്കരി, എണ്ണ, വാതകം തുടങ്ങി ഫോസിൽ ഇന്ധനങ്ങളാണ് മലിനീകരണത്തിെൻറ പ്രധാന കാരണം. വനനശീകരണത്താൽ അവസ്ഥ കൂടുതൽ പരിതാപകരമായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.