ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ മരമണ്ടനെന്ന് വിശേഷിപ്പിച്ച് അപ സർപ്പക നോവലിസ്റ്റ് ജോൺ ലെ കാരി. ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കുന്ന ഏജൻറ് റണ്‍ ണിങ് ഇൻ ദ ഫീൽഡ് എന്ന പുസ്തകത്തിലാണ് ബ്രെക്സിറ്റ് എന്ന ചിത്തഭ്രമത്തിൽ പെട്ടു വലയുന്ന ബോറിസ് മരമണ്ടനാണെന്ന് കാരി വിശേഷിപ്പിച്ചത്.
പുസ്തകത്തിൽ വിദേശകാര്യ സെക്രട്ടറിയാണ് ബോറിസ്. ബ്രിട്ടനിലെയും യു.എസിലെയും രാഷ്ട്രീയ പശ്ചാത്തലങ്ങളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസിയിൽ 25 വർഷം ജോലിചെയ്ത 47കാരൻ കേന്ദ്രകഥാപാത്രം. ബ്രെക്സിറ്റിനെ കുറിച്ചും ട്രംപ് ഭരണത്തെ കുറിച്ചും കഥാനായകൻ ആശങ്ക പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.