ഒാസ്ലോ: ലൈംഗിക പീഡനങ്ങളിൽ മുറിവേറ്റ സ്ത്രീകളെ ചികിത്സിക്കാൻ ജീവിതം മാറ്റിവെച് ച കോംഗോ ഡോക്ടർ ഡെനിസ് മുക്വെഗെക്കും െഎ.എസ് ഭീകരുടെ ലൈംഗിക അടിമയായിരുന്ന നാ ദിയ മുറാദിനും സമാധാന നൊബേൽ പുരസ്കാരം സമ്മാനിച്ചു.
യുദ്ധത്തിൽ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ ഇരുവരും നടത്തിയ പരിശ്രമങ്ങൾക്കാണ് പുരസ്കാരം നൽകിയതെന്ന് നോർവീജിയൻ പുരസ്കാര സമിതി അറിയിച്ചിരുന്നു.
പുരസ്കാരം വിജയമായി കണക്കാക്കാനാവില്ലെങ്കിലും ഇത്തരം തിന്മകൾക്കെതിരായ പോരാട്ടത്തിനു കരുത്തുപകരുമെന്ന് മുക്വെഗെക്കും മാധ്യമങ്ങളോട് പറഞ്ഞു. െഎ.എസിെൻറ തടവിൽനിന്ന് രക്ഷപ്പെട്ടതുമുതൽ ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ അവകാശത്തിനായി പ്രവർത്തിക്കുകയാണ് നാദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.