ലണ്ടൻ: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായ ആരോപണത്തിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടൻ. ആഗസ്റ്റ് ഏഴിന് നടന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചിരുന്നതായി പാർലമെൻറ് സെഷനിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് എം.പിമാരോട് പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികൾ ബ്രിട്ടൻ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ തടവിലിടുന്നതു സംബന്ധിച്ചും വാർത്തവിനിമായ സംവിധാനങ്ങൾ വിലക്കിയതിനെക്കുറിച്ചും താൻ മന്ത്രി ജയ്ശങ്കറോട് സംസാരിച്ചിരുന്നുവെന്നും കശ്മീരിനെക്കുറിച്ച എം.പിമാരുടെ നിരവധി ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. 370ാം വകുപ്പ് റദ്ദാക്കിയത് ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, മനുഷ്യാവകാശ ലംഘനം ഇന്ത്യയും പാകിസ്താനും തമ്മിലെ ഉഭയകക്ഷി പ്രശ്നമല്ല. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളോട് ആദരവ് പുലർത്തണമെന്നും ഡൊമിനിക് റാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.