ന്യൂഡൽഹി: നമ്മുടെ രാജ്യത്തേക്ക് വിദേശരാജ്യങ്ങളിലെ മന്ത്രിമാർ വന്നാൽ എന്ത് ഉപഹാരം നൽകും? കശ്മീർ ഷാൾ, താജ്മഹലിെൻറ മാതൃക ഇങ്ങനെ നമ്മുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരുപിടി സമ്മാനങ്ങളുണ്ടായിരിക്കും ലിസ്റ്റിൽ. എന്നാൽ നെതർലാൻഡ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡച്ച് പ്രധാനമന്ത്രി മാർക് റുെട്ട നൽകിയിത് കൗതുകകരമായ ഒരു സമ്മാനമാണ്. ഒരു സൈക്കിൾ.
നെതർലാൻഡിൽ യാത്രക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ. നമ്മുടെ മന്ത്രിമാരെപോലെ ബുള്ളറ്റ് പ്രൂഫ് കാറുകളിലല്ല, ഡച്ച് പ്രധാനമന്ത്രി മാർക് റുെട്ട ദിവസവും ജോലിക്ക് വരുന്നത് സൈക്കിളിലാണ്.
റുെട്ടയും മോദിയും സൈക്കിളിനു സമീപം നൽക്കുന്ന ഫോേട്ടായും മോദി സൈക്കിളിലിരിക്കുന്ന ഫോേട്ടായും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ൈസക്കിൾ സമ്മാനിച്ചതിന് മാർക് റുെട്ടക്ക് മോദി നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
Thank you @MinPres @markrutte for the bicycle. pic.twitter.com/tTVPfGNC9k
— Narendra Modi (@narendramodi) June 28, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.