കൈറോ: ലോകപ്രശസ്ത ഫോേട്ടാ ജേണലിസ്റ്റ് മഹ്മൂദ് അബുസെയ്ദിനെ (ശൗക്കാൻ) അഞ്ചു വർഷത്തിനുശേഷം ഇൗജിപ്ത് മോചിപ്പിച്ചു. 2013 ആഗസ്റ്റിൽ പട്ടാളത്തിനെതിരായ പ്രക്ഷേ ാഭം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സമരം ചെ യ്ത നൂറുകണക്കിനു പേരെയാണ് അന്ന് പട്ടാളം വെടിവെച്ചുകൊന്നത്. ഇതിനു പിന്നാലെ ജനാ ധിപത്യവാദികൾക്കെതിരെ കർശന നടപടിയും സർക്കാർ തുടങ്ങിയിരുന്നു.
പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരുടെ വധം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി 739 പേർക്കൊപ്പം ശൗക്കാനെയും വിചാരണ ചെയ്തു. ആധുനിക ഇൗജിപ്ത് കണ്ട ഏറ്റവും വലിയ കൂട്ട വിചാരണകളിലൊന്നായിരുന്നു ഇത്. ഇതിൽ 75 പേർക്ക് വധശിക്ഷ വിധിച്ച കോടതി, കഴിഞ്ഞ സെപ്റ്റംബറിൽ ശൗക്കാനെ അഞ്ചുവർഷ തടവിന് ശിക്ഷിച്ചു. അപ്പോഴേക്കും ശിക്ഷാകാലാവധി അദ്ദേഹം ജയിലിൽ പൂർത്തിയാക്കിയിരുന്നു. മോചന നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പിന്നീട് ഇത്രയും മാസമെടുത്തത്. ഗിസയിലെ അൽഹറം പൊലീസ് സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച പുലർച്ച അദ്ദേഹത്തെ വിട്ടയച്ചു.
ശൗക്കാെൻറ അറസ്റ്റും വിചാരണയും ലോകമെങ്ങും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായ ശൗക്കാനുമേൽ കൊലപാതകം, നിേരാധിത സംഘടനയിലെ അംഗത്വം തുടങ്ങിയ വധശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകൾ ചാർത്തിയതിനെതിരെ മനുഷ്യാവകാശ, മാധ്യമ സംഘടനകൾ രംഗത്തുവന്നിരുന്നു.
മാധ്യമപ്രവർത്തനം എന്ന തെൻറ തൊഴിൽ ചെയ്യുകയായിരുന്ന ശൗക്കാനെ, പൊലീസ് മൃഗീയത റിപ്പോർട്ട് ചെയ്തു എന്ന ഒറ്റക്കാരണത്താലാണ് പിടികൂടിയതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. പക്ഷേ, വിചാരണയിൽനിന്ന് പിന്മാറാൻ ഇൗജിപ്ത് തയാറായില്ല. ശൗക്കാനൊപ്പം അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട 214 പേരും തിങ്കളാഴ്ച മോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.