‘ഉർദുഗാൻ ഏ​കാ​ധി​പ​തി​യ​ല്ല, ജ​നാ​ധി​പ​ത്യ​വാ​ദി’ 

ഇസ്തംബൂൾ: 10 വർഷം മുമ്പ് തുർക്കി യൂനിവേഴ്സിറ്റികളിൽ ശിരോവസ്ത്രം ധരിക്കുന്ന പെൺകുട്ടികൾക്ക് പ്രവേശനമില്ലായിരുന്നു. പാശ്ചാത്യ സമൂഹം ഏകാധിപതിയെന്നു വിശേഷിപ്പിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാെൻറ മുൻഗാമികൾ തുർക്കിയെ മതേതര രാഷ്ട്രമാക്കുന്നതിെൻറ ഭാഗമായി നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ശേഷിപ്പുകളായിരുന്നു ഇൗ നിയമം. ഉർദുഗാൻ അധികാരത്തിലെത്തിയേതാടെ പതിയെ ഇൗ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ശിരോവസ്ത്രത്തിന് 2008ൽ കാമ്പസുകളിലും 2013ൽ സിവിൽ സർവിസിലും അടുത്തിടെ സൈന്യത്തിലുമുണ്ടായിരുന്ന വിലക്കുകൾ മാറ്റി. ഉർദുഗാൻ ഏകാധിപതിയല്ല, ജനാധിപത്യവാദിയാണെന്നാണ് വിമർശകർക്ക് മെർവ് അസ്ലൻ എന്ന 28കാരിയുടെ മറുപടി. പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് മാറുേമ്പാൾ മതസ്വാതന്ത്ര്യമുൾപ്പെടെ തുർക്കിയിൽ ചില അവകാശങ്ങൾ കൂടുതൽ വിപുലീകരിക്കപ്പെടുമെന്നും അസ്ലൻ പ്രത്യാശിക്കുന്നു. 

ശിരോവസ്ത്ര വിലക്കിെൻറ ഇരയാണ് അസ്ലനും. ഉർദുഗാൻ വന്നതോടെ രാജ്യത്തുണ്ടായ മാറ്റങ്ങളും അവർ അക്കമിട്ടു നിരത്തുന്നു. രാജ്യത്തിെൻറ മൊത്തം ഘടനതന്നെ മാറി. പുതിയ കെട്ടിടങ്ങളും റോഡുകളുമുണ്ടായി. ആധുനിക ചികിത്സസൗകര്യങ്ങളുള്ള ആശുപത്രികളുണ്ടായി. ജനങ്ങളുടെ ക്രയവിക്രയേശഷി വർധിച്ചു. ആരോഗ്യ മേഖല മെച്ചപ്പെട്ടു’’ -45കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരി സക്കിൻ ഒസ്ദമീർ വിലയിരുത്തുന്നു. ഉർദുഗാൻ അധികാരത്തിലേറും മുമ്പ് 70- 80 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ഇപ്പോഴത് ഒമ്പതു ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരം വിപുലീകരിക്കുന്നതോടെ തുർക്കി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാതാകുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. 

പാശ്ചാത്യലോകം ഏകാധിപതിയെന്ന മുദ്ര ചാർത്തിക്കൊടുക്കുേമ്പാൾ സ്വന്തം നാട്ടിൽ അദ്ദേഹത്തിെൻറ ജനപ്രീതി വർധിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലെ പട്ടാള അട്ടിമറി ശ്രമത്തിൽ ആ പിന്തുണ ലോകം കണ്ടതാണ്. മറ്റേതൊരു ഭരണാധികാരിക്കു ലഭിക്കും ഇത്തരമൊരു ജനപിന്തുണ? തുർക്കിയുമായുള്ള യൂറോപ്പിെൻറ കലഹങ്ങൾക്കുള്ള മറുപടിയും കൂടിയായിരുന്നു ഇൗ ജനപിന്തുണ. അതായത് ഉർദുഗാെൻറ ദേശീയവാദമാണ് അദ്ദേഹത്തെ ജനകീയനാക്കിയതും. യൂറോപ്യൻ യൂനിയൻ ഹിതപരിശോധനയെ അനുകൂലിക്കരുതെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ ഉർദുഗാന് വോട്ടു ചെയ്തതെന്ന് 60കാരനായ തൊഴിലാളി യൂസുഫ് പാർലിയാൻ വ്യക്തമാക്കുന്നു.

കുർദിഷ് വിഭാഗങ്ങൾക്കിടയിലുള്ള ന്യൂനപക്ഷത്തിെൻറ പിന്തുണയും ഉർദുഗാന് ലഭിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. തെക്കുകിഴക്കൻ മേഖലകൾ എതിരെ േവാട്ടുചെയ്തപ്പോൾ മുമ്പത്തെ അപേക്ഷിച്ച് എതിർക്കുന്നവരുടെ എണ്ണത്തിൽ ചെറിയ വ്യത്യാസം പ്രകടമായിരുന്നത് ഉദാഹരണമായി സിർനാക് പ്രവിശ്യയിൽ 71.7 ശതമാനം പേർ ഹിതപരിശോധനയെ എതിർത്തു. 2015ലെ പൊതുതെരഞ്ഞെടുപ്പിൽ 83.7 ശതമാനമായിരുന്നു ഉർദുഗാെനതിരെ വോട്ടുചെയ്തത്. ‘‘കുർദുകൾക്ക് വേണ്ടത് സ്ഥിരതയും സമാധാനവും തൊഴിലുമാണ്. അത്തരമൊരവസ്ഥ സംജാതമായാൽ എതിർപ്പുകൾ ഇല്ലാതാകും’’ -ദൈർ ബകിറിലെ ബിസിനസുകാരനായ അലാറ്റിൻ പാർലക് അഭിപ്രായപ്പെട്ടു.

(കടപ്പാട്: ന്യൂയോർക് ടൈംസ്)

Tags:    
News Summary - erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.