അങ്കാറ: തുർക്കിയിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. സൈനിക അട്ടിമറിശ്രമത്തിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാർലമെൻറിൽ നടന്ന പരിപാടിയിലായിരുന്നു ഉർദുഗാെൻറ പ്രഖ്യാപനം.
അട്ടിമറിശ്രമം നടത്തിയവരെ അവിശ്വാസികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യദ്രോഹികളുടെ തലവെട്ടുന്ന നിയമം നടപ്പാക്കും. നമ്മുടെ രാജ്യത്തിെൻറ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്ക് ഏറ്റവും ശക്തമായ ശിക്ഷ നൽകും. ജനങ്ങളാണ് രാജ്യത്തിെൻറ ശക്തിയും വിശ്വാസവുമെന്നും ഉർദുഗാൻ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ ചടങ്ങിൽ പെങ്കടുത്തിരുന്നു.
പാർലമെൻറിലെ അനുസ്മരണ ചടങ്ങുകൾ ഖുർആൻ പാരായണത്തോടെയാണ് ആരംഭിച്ചത്. അട്ടിമറിയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടവരുടെ പേരുകൾ പ്രത്യേകം പരാമർശിച്ചു. വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അത് നടപ്പാക്കണമെന്നു പറഞ്ഞ് ജനം കരഘോഷത്തോടെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഇൗ വിഷയത്തിൽ പാർലമെൻറ് ബിൽ പാസാക്കിയാൽ അംഗീകാരം നൽകുമെന്നും ഉർദുഗാൻ വ്യക്തമാക്കി.
അതിനിടെ, തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ യൂറോപ്യൻ യൂനിയനിൽ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷ ഇനി വേണ്ടെന്ന് ഇ.യു കമീഷൻ പ്രസിഡൻറ് ജീൻ ക്ലോദ് ജങ്കാർ മുന്നറിയിപ്പു നൽകി. ഇ.യുവുമായി അകലുന്നതിനു പകരം അടുക്കുന്നതിനുള്ള നടപടികളാണ് തുർക്കിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 വർഷമായി ഇ.യു അംഗത്വത്തിന് ശ്രമം തുടരുകയാണ് തുർക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.