ബർലിൻ: തുർക്കി സർക്കാർ മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന് യൂറോപ്യൻ യൂനിയൻ (ഇ.യു)അറിയിച്ചു. ഇ.യു നൽകാനിരുന്ന ആയിരത്തിലധികം കോടി രൂപയുടെ ധനസഹായമാണ് തുർക്കിക്ക് നഷ്ടമാവുകയെന്ന് യൂറോപ്യൻ പാർലമെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ തുർക്കിയിലെ സാഹചര്യങ്ങൾ ആശങ്കജനകമാണെന്ന് യൂറോപ്യൻ പാർലമെൻറ് വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
2016ലുണ്ടായ അട്ടിമറിശ്രമത്തിനു പിന്നാലെ തുർക്കിയിൽ വിമത കേന്ദ്രങ്ങൾക്കുനേരെ ഭരണകൂട നടപടി ശക്തമാക്കിയിരുന്നു. ഇതിെൻറ ഭാഗമായി പതിനായിരങ്ങളാണ് അറസ്റ്റിലായത്. നടപടി പാശ്ചാത്യരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും കനത്ത വിമർശനത്തിന് ഇടയാക്കി. ഇൗ വർഷം ഏപ്രിലിൽ പ്രസിഡൻറിെൻറ അധികാരം ഉൗട്ടിയുറപ്പിച്ച് തുർക്കി നടത്തിയ ഭരണഘടന ഭേദഗതിയും ഇ.യു അംഗരാജ്യങ്ങളും തുർക്കിയും തമ്മിലെ ബന്ധം വഷളാക്കി. അതേസമയം, ഇ.യു ആരോപണങ്ങൾ തുർക്കി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.