ലണ്ടൻ: ആണവകരാറിൽനിന്ന് ഭാഗികമായി പിന്മാറിയ ഇറാൻ നൽകിയ 60 ദിവസത്തെ ‘അന്ത്യശാസ നം’ യൂറോപ്യൻ യൂനിയൻ തള്ളി. അമേരിക്കൻ ഉപരോധത്തിൽനിന്ന് വൻശക്തി രാഷ്ട്രങ്ങൾ ക്ക് ഇറാെൻറ എണ്ണ, ബാങ്കിങ് മേഖലയെ സംരക്ഷിക്കാനായില്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നായിരുന്നു ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ആണവ ഉടമ്പടിയിൽ ഒപ്പിട്ട ഫ്രാൻസ്, യു.കെ, ജർമനി എന്നിവക്കൊപ്പം യൂറോപ്യൻ യൂനിയൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ കരാറിനെ മാനിക്കാൻ ഇറാനോട് ആവശ്യപ്പെട്ടു. പ്രകോപനകരമായ നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വേണം. തെഹ്റാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളിൽ ഖേദമുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.