ലണ്ടൻ: യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 28 രാജ്യങ്ങൾ വോട്ടുചെയ്തു തുടങ്ങി. 751 അം ഗങ്ങളെ തെരഞ്ഞെടുക്കാനായി യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിലെ 35 കോടി പേർക്കാണ് വോ ട്ടിങ് അവകാശമുള്ളത്. ഇന്നലെ ആരംഭിച്ച വോെട്ടടുപ്പ് 26വരെ തുടരും. ബ്രെക്സിറ്റോ ടെ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാനിരുന്ന ബ്രിട്ടൻ കാലാവധി നീട്ടിയെടുത്തതിനാൽ ഇത്തവണയും വോെട്ടടുപ്പിൽ പങ്കാളിയാകും.
പാർലമെൻറിലെ പ്രധാന കക്ഷികളായ യൂറോപ്യൻ പീപ്ൾസ് പാർട്ടി (ഇ.പി.പി), അലയൻസ് ഒാഫ് സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ്സ് (എസ് ആൻഡ് ഡി) എന്നിവക്ക് ഇത്തവണ സീറ്റ് കുറയുമെന്നാണ് നിഗമനം. പകരം, തീവ്ര വലതുപക്ഷ കക്ഷികൾ കൂടുതൽ ചുവടുറപ്പിച്ചേക്കും. യൂറോപ്യൻ യൂനിയൻ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന കക്ഷികൾ മിക്ക രാജ്യങ്ങളിലും കൂടുതൽ ശക്തിയാർജിച്ചുവരുന്നത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
കുടിയേറ്റവിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി അടുത്തിടെ തീവ്രവലതുപക്ഷ കക്ഷികളുടെ സഖ്യത്തിന് രൂപം നൽകിയിരുന്നു. ഇൗ സഖ്യം ഇത്തവണ പാർലമെൻറിലെ മൂന്നാമത്തെ വലിയ കക്ഷിയാകുമെന്നാണ് പ്രവചനം.
മാർച്ച് 29ന് ബ്രെക്സിറ്റ് നടപ്പാകുന്നേതാടെ ബ്രിട്ടൻ പുറത്തുപോകുന്നത് യൂറോപ്യൻ പാർലമെൻറ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാൽ, ബ്രെക്സിറ്റ് നടപ്പാക്കൽ അനിശ്ചിതമായി വൈകുന്നതിനാൽ ബ്രിട്ടീഷ് അംഗങ്ങൾ ഇത്തവണയും പാർലമെൻറിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.