സാന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് സിലികോൺ വാലിയിലെ ഫേസ്ബുക് ആസ്ഥാന കെട്ടിടം ഒഴിപ്പിച്ചു. കാല ിഫോര്‍ണിയ ഫേസ്ബുക് കാമ്പസായ മെൻലോ പാർക്കിലെ കെട്ടിടങ്ങളാണ് ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ന്യൂയോർക് പൊലീസ് വകുപ്പിന് അഞ്ജാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പ്രാദേശിക വകുപ്പ് അധികൃതരെ അറിയിക്കുകയും പൊലീസിെൻറ നേതൃത്വത്തിൽ കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയുമായിരുന്നു.
മണിക്കൂറോളം ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും സുരക്ഷിതരാണെന്ന് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നിക്കോള്‍ ആക്കര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഫേസ്ബുക് ആസ്ഥാനമല്ല, കാമ്പസിലെ മറ്റു ചില കെട്ടിടങ്ങളാണ് ഒഴിപ്പിച്ചതെന്ന് കമ്പനി വക്താവ് ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.