ഒാട്ടവ: പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ തുമ്പില്ലാതെ അന്വേഷണം വഴിമുട്ടിയ പൊലീസിന് സഹായമായി രണ്ടു വർഷം കഴിഞ്ഞ് സുഹൃത്ത് ഫേസ്ബുക്കിലിട്ട സെൽഫി. 2015ൽ കാനഡയിലെ സാസ്കാറ്റൂനിൽ 18കാരിയായ ബ്രിട്ടനി ഗർഗോൾ കൊല്ലപ്പെട്ട കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്.
പ്രതികളെക്കുറിച്ച് തെളിവൊന്നുമില്ലാതെ പ്രയാസപ്പെട്ട പൊലീസ് അടുത്തിടെ ഫേസ്ബുക്കിലെത്തിയ ചിത്രം കണ്ടതോടെ പ്രതിയെ ഉറപ്പാക്കുകയായിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച ബെൽറ്റ് ചിത്രത്തിൽ സുഹൃത്ത് ചിയെന്നെ റോസ് അേൻറായിൻ അണിഞ്ഞതായി കണ്ടതോടെയാണ് ദുരൂഹതകളൊഴിഞ്ഞത്. ഗർഗോൾ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾമുമ്പാണ് ഇരുവരും ചേർന്ന് സെൽഫിയെടുത്തത്. പിന്നീട് ഇരുവരും ചേർന്ന് മദ്യപിച്ച് വഴക്കായി. അടിപിടിക്കൊടുവിൽ ബെൽറ്റ് ഉൗരി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്ഥലത്തെ മൺകൂനയിൽനിന്നാണ് കണ്ടെടുത്തത്. എല്ലാം ഒളിച്ചുവെച്ച യുവതി രണ്ടു വർഷം കഴിഞ്ഞ് വിഷയം മറന്നുപോയെന്ന് കരുതിയാണ് ഫോേട്ടാ സമൂഹ മാധ്യമത്തിലിട്ടത്.
ചിത്രം പുറത്തെത്തിയതോടെ പ്രതിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ച പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ഇവർ ശ്രമം നടത്തിയതായി കണ്ടെത്തി. കൊല നടന്നതിെൻറ പിറ്റേന്ന് ‘വീട്ടിൽ സുരക്ഷിതമായി എത്തിയില്ലേ’ എന്നായിരുന്നു സുഹൃത്തിനോട് ചോദ്യം. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞ ഇവർ മദ്യലഹരിയിൽ ചെയ്തത് ഒാർമയില്ലെന്നും പറഞ്ഞു.
പ്രതിക്ക് കോടതി ഏഴുവർഷം ജയിൽ ശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.