മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

വത്തിക്കാന്‍ സിറ്റി:  മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജര്‍മന്‍ എഴുത്തുകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ജൂണില്‍ ജര്‍മനിയില്‍ പോയി അസുഖ ബാധിതനായ സഹോദരനെ അദ്ദേഹം കണ്ടിരുന്നു. ഇതിനു ശേഷമാണ് ആരോഗ്യം വഷളായത്.

ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി 2005ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റ  ബെനഡിക്ട് പതിനാറാമന്‍, 2013ല്‍ സ്ഥാനം ഒഴിയുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.