പാരിസ്: ഭിന്നിച്ചുപോയ രാജ്യത്തിെൻറ െഎക്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമായി ഇമ്മാനുവൽ മാേക്രാൺ ഫ്രഞ്ച് പ്രസിഡൻറായി അധികാരേമറ്റു. മധ്യപാരിസിലെ എലീസീ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു അധികാരാരോഹണം. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിൽ നിന്നാണ് മാക്രോൺ അധികാരമേറ്റെടുത്തത്. ആണവായുധങ്ങളുടെ കോഡും ഒാലൻഡ് കൈമാറി. സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യ ബ്രിജിറ്റും സംബന്ധിച്ചു.
ഫ്രാൻസിനെ നവോത്ഥനാത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിെൻറ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ് 39 വയസ്സുള്ള ഇമ്മാനുവൽ മാക്രോൺ. രാഷ്ട്രീയ എതിരാളിക്കല്ല അധികാരം കൈമാറുന്നത് എന്നത് സേന്താഷം നൽകുന്നുവെന്ന് ഒാലൻഡ് പ്രസ്താവിച്ചു. സോഷ്യലിസ്റ്റ് പാർട്ടി വിട്ടാണ് മാക്രോൺ ഒൻ മാർഷ് രൂപീകരിച്ചത്. കനത്ത സുരക്ഷയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 1500 ഒാളം പൊലീസ് ഉദ്യോഗസ്ഥരെ പ്രസിഡൻറിെൻറ വസതിക്കുസമീപം വിന്യസിച്ചിരുന്നു. ഇവിടേക്കുള്ള റോഡുകളും ബ്ലോക്ക് ചെയ്തു.
തൊഴിലില്ലായ്മ, സാമ്പത്തികതകർച്ച, തീവ്രവാദം തുടങ്ങി നിരവധി വെല്ലുവിളികളാണ് പുതിയ പ്രസിഡൻറിനെ കാത്തിരിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായ ഫ്രാങ്സ്വ ഒാലൻഡിെൻറ അഞ്ചുവർഷത്തെ ഭരണം രാജ്യത്തെ അസ്ഥിരതയിലേക്കാണ് നയിച്ചത്. രാജ്യം എണ്ണമറ്റ തീവ്രവാദ ആക്രമണങ്ങൾക്ക് വേദിയായി. സാമ്പത്തികനില തകർന്നു. തൊഴിലില്ലായ്മനിരക്ക് കുതിച്ചുയർന്നു.
മേയ് ഏഴിനുനടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷപാർട്ടിയായ നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീ പെന്നിനെ തോൽപിച്ചാണ് മാക്രോൺ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷയുടെ കിരണങ്ങളെ ഫ്രാൻസ് സ്വീകരിച്ചിരിക്കുെന്നന്നായിരുന്നു ഫലമറിഞ്ഞശേഷം അദ്ദേഹത്തിെൻറ ആദ്യവാക്കുകൾ. ‘‘ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. തെൻറമേൽ ഭാരിച്ച ഉത്തരവാദിത്തങ്ങളാണുള്ളത്. ലോകത്തിന്, അതിലുപരി യൂറോപ്യൻ യൂനിയന് ഇൗ സന്ദർഭത്തിൽ ഫ്രാൻസിനെ ആവശ്യമുണ്ട്’’- അദ്ദേഹം തുടർന്നു.
സ്ഥാനമേറ്റശേഷം മാക്രോണിെൻറ ആദ്യ വിദേശസന്ദർശനം ജർമനിയിലേക്കാണ്. അതിനുമുമ്പുതന്നെ അടുത്ത പ്രധാനമന്ത്രിയെയും പ്രഖ്യാപിച്ചേക്കും.അഞ്ചുവർഷത്തിനുള്ളിൽ 1000കോടി യൂറോ പൊതു മൂലധന നിക്ഷേപം, 6000കോടി യൂറോ മിച്ച ബജറ്റ്, അടിസ്ഥാന സൗകര്യ വികസനം,പരിസ്ഥിതി സൗഹാർദ വികസന പദ്ധതികൾ, സ്ത്രീകൾക്ക് 50 ശതമാനം സംവരണം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.