ഒസാക: സാമ്പത്തിക തട്ടിപ്പു നടത്തിയശേഷം മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി സുരക്ഷിത മായി കഴിയുന്ന കുറ്റവാളികളെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിൽ ഒറ്റക്കെട്ടാ യ സമീപനം വേണമെന്ന് ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദ ി ഇക്കാര്യം ശക്തമായി ഉന്നയിച്ചു. വൻ സാമ്പത്തിക തട്ടിപ്പു നടത്തിയ ശേഷം മറ്റേതെങ്കില ും രാജ്യത്തേക്ക് കടന്നുകളഞ്ഞ് നിയമത്തിെൻറ പിടിയിൽനിന്നൊഴിഞ്ഞുമാറുന്ന കുറ്റവ ാളികളെ അതിനനുവദിക്കാതിരിക്കാൻ ജി20 രാജ്യങ്ങൾ നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദം, തീവ്രവാദം എന്നിവക്ക് ധനം കെണ്ടത്താനും പ്രോത്സാഹനം നേടാനുമുള്ള മാർഗമായി ഇൻറർനെറ്റ് ഉപയോഗിക്കുന്നത് തടയാനുള്ള നടപടികൾ ശക്തമാക്കാൻ ഉച്ചകോടി തീരുമാനിച്ചു.
ജപ്പാനിലെ ഒസാകയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ശനിയാഴ്ച അര ഡസൻ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തി. ബ്രസീൽ, തുർക്കി, ആസ്ട്രേലിയ, ഇന്തോനേഷ്യ, സിംഗപ്പൂർ, ചിലി എന്നീ രാഷ്ട്രങ്ങളിലെ തലവന്മാരുമായി വ്യാപാരം, ഭീകരതക്കെതിരായ നടപടികൾ, പ്രതിരോധം, നാവിക സുരക്ഷ, കായികം, കൃഷി, ഖനനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനമായ ശനിയാഴ്ച ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോയുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് മാരത്തൺ ചർച്ചകൾക്ക് തുടക്കമായത്. ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കുന്നതിെൻറ വഴികളെക്കുറിച്ചായിരുന്നു ചർച്ചയിൽ ഉൗന്നൽ നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് ട്വീറ്റ് ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, നാവിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയും വിദോദോയും നടത്തിയ ചർച്ച ഏറെ സൃഷ്ടിപരമായിരുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
തൊട്ടുപിന്നാലെ, ബ്രസീൽ പ്രസിഡൻറ് ജെയർ ബൊൽസൊനാേരായുമായി മോദി നടത്തിയ ചർച്ച ബഹുമുഖമായ നയതന്ത്ര പങ്കാളിത്തം വർധിപ്പിക്കുന്നതിലൂന്നിയായിരുന്നു. ഉഭയകക്ഷി, വ്യാപാരബന്ധങ്ങൾ ചർച്ചയായ കൂടിക്കാഴ്ചയിൽ, കാലാവസ്ഥ വ്യതിയാനത്തിെൻറ പശ്ചാത്തലത്തിൽ കാർഷിക, ജൈവ ഇന്ധന മേഖലയിലെ സഹകരണവും വിഷയമായതായി രവീഷ് കുമാർ വ്യക്തമാക്കി.
തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടന്ന ചർച്ചയിൽ ഇന്ത്യക്കും തുർക്കിക്കുമിടയിലെ കരുത്തുറ്റ വികസനപങ്കാളിത്തമാണ് പ്രധാന വിഷയമായത്. വ്യാപാര-നിക്ഷേപ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചർച്ച നടത്തിയതിനൊപ്പം ഭീകരതക്കെതിരായ നടപടികളും പ്രതിരോധവും ചർച്ചാവിഷയമായി.
കായികം, ഖനനം, പ്രതിരോധം, നാവിക സഹകരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള ചർച്ച. കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രിക്കൊപ്പമുള്ള സെൽഫി ‘കിത്നാ അച്ഛാ ഹേ മോദി’ എന്ന് ഹിന്ദിയിൽ അടിക്കുറിപ്പോടെ മോറിസൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.