ബർലിൻ: ജർമനിയിൽ 1940-45ൽ നാസി ക്യാമ്പിലെ ജോലിക്കാരനായിരുന്ന 96കാരന് നാലുവർഷം തടവുശിക്ഷ. 'ഒാഷ്വിറ്റ്സിെൻറ കണക്കപ്പിള്ള' എന്നറിയെപ്പടുന്ന നാസിപ്പടയുടെ മുൻ ഉദ്യോഗസ്ഥനാണ് ജർമൻ കോടതി തടവുശിക്ഷ വിധിച്ചത്. നാസി ക്യാമ്പിൽ 3,00,000 പേരെ കൊലപ്പെടുത്തിയ കേസിൽ ഒാസ്കർ ഗ്രോണിങ്ങിനെ കൂട്ടുപ്രതിയാക്കിയാണ് ശിക്ഷ വിധിച്ചത്. 2015 ജൂലൈയിൽ ഇദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
96ാം വയസ്സിലും തടവ് ശിക്ഷ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. ജയിലിലാണെങ്കിലും ഗ്രോണിങ്ങിന് മൗലികാവകാശങ്ങളൊന്നും നിഷേധിക്കരുതെന്നും അദ്ദേഹത്തിെൻറ പ്രായം കണക്കിലെടുത്ത് ജയിലിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ജഡ്ജി പറഞ്ഞു. ജയിലിൽ ഗ്രോണിങ് ഏതുസമയവും ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. കൂടാതെ ഏ
തുസമയവും നഴ്സിെൻറ സേവനവും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമാക്കും. ഒാഷ്വിറ്റ്സിലെ കണക്കപ്പിള്ളയായിരുന്നു ഗ്രോണിങ്. കൊല്ലപ്പെട്ടവരിൽനിന്നും ശേഖരിച്ച പണം എണ്ണിത്തിടപ്പെടുത്തുന്നതും അടിമപ്പണി ചെയ്യിപ്പിക്കലുമായിരുന്നു ഗ്രോണിങ്ങിെൻറ ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.