ബെർലിൻ: ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിച്ച് ഉത്തരേന്ത്യക്കാര്‍. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ചാണ് പരിപാടി തടയാന്‍ ശ്രമിച്ചത്. ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തുവന്നതും പ്രതിഷേധത്തിനിടയാക്കി. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിച്ചു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് തടയാനെത്തിയവരോട് പറഞ്ഞു. ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും മറ്റുള്ളവർ എന്ത് കഴിക്കണമെന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ പ്രതിഷേധവുമായെത്തിയ ഉത്തരേന്ത്യക്കാര്‍ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.