ലണ്ടൻ: പുതിയ ബ്രെകിസ്റ്റ് കരാറിന് ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും(ഇ.യു) തമ്മില്‍ ധാ രണ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ജീൻ ക്ലോദ് ജ ങ്കറുമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചക്കു മുമ്പാണ് ഇരുകക്ഷികൾക്കും സ്വീകാര്യമായ ധാരണയിലെത്ത ിയത്. കരാറിെൻറ നിയമവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. ബ്രിട്ടീഷ് പാർലമെ ൻറും യൂറോപ്യൻ യൂനിയനും അംഗീകരിച്ചാൽ മാത്രമേ കരാർ യാഥാർഥ്യമാകൂ. ഇതിനായുള്ള ദ്വിദി ന ചർച്ചക്കായി ബോറിസ് ജോൺസൺ ബ്രസൽസിലെത്തി.
മികച്ച കരാറിനായി ധാരണയിലെത്തിയെന ്നാണ് ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തത്. മെച്ചപ്പെട്ടതും സംതുലിതവുമായ കരാറെന്ന് ജങ്കാർ വിശേഷിപ്പിച്ചു.
അതേസമയം, ബോറിസ് ജോൺസെൻറ മുൻഗാമി തെരേസ മേയ് മുന്നോട്ടുവെച്ച കരാറിനെക്കാൾ മോശമാണിതെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോർബിെൻറ അഭിപ്രായം. അതിനാൽ കരാർ അംഗീകരിക്കരുതെന്നും കോർബിൻ എം.പിമാരോട് ആവശ്യപ്പെട്ടു. കരാറിെൻറ വിജയത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.
കരാർ ഇരു പാർലമെൻറുകളും അംഗീകരിക്കണമെന്ന് ബോറിസും ജങ്കാറും ആഹ്വാനം ചെയ്തു. തെരേസ മേയുടെ ബ്രെക്സിറ്റ് കരാർ നിർദേശങ്ങൾ ബ്രിട്ടീഷ് പാർലമെൻറ് മൂന്നുതവണ തള്ളിയതാണ്. അതിനാൽ വലിയ കടമ്പയാണ് ബോറിസ് ജോൺസനെ കാത്തിരിക്കുന്നത്.
നിലവിൽ ഒക്ടോബർ 31നകം യൂറോപ്യൻ വിടാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. കൺസർവേറ്റിവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കരാർ ഇ.യു അംഗീകരിച്ചില്ലെങ്കിൽ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, പുതിയ കരാർ അയർലൻഡിനും വടക്കൻ അയർലൻഡിനും ഗുണകരമാണെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പ്രതികരിച്ചു.
ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിെൻറ വിനിമയ നിരക്ക് ഉയർന്നു. ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലാണ് പൗണ്ട് സ്റ്റെർലിങ് വിനിമയം അവസാനിപ്പിച്ചത്.
ബ്രെക്സിറ്റിലെ കീറാമുട്ടി
അയർലൻഡ് അതിർത്തിയായിരുന്നു ബ്രെക്സിറ്റിലെ പ്രധാന കീറാമുട്ടി. ബ്രിട്ടനും വടക്കൻ അയർലൻഡിനും യൂറോപ്യൻ യൂനിയനു കീഴിലുള്ള ഐറിഷ് റിപ്പബ്ലിക്കിനുമിടയിൽ അതിർത്തി വേണോ എന്നതായിരുന്നു തർക്കം. നിലവിൽ ഇവിടെ അതിർത്തിയില്ലാത്തതിനാൽ ജനങ്ങൾക്ക് ഇരുഭാഗത്തേക്കും യഥേഷ്ടം സഞ്ചരിക്കാനും കര-കടൽ വഴിയുള്ള ചരക്കു ഗതാഗതം സുഗമമായി നടത്താനും സാധിക്കും. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ ആവശ്യമില്ല.
അതിർത്തിയില്ലാതെ അയർലൻഡ് നിലനിർത്തണം എന്നതാണ് പ്രധാന ആവശ്യം. നേരത്തേ അയർലൻഡിനെ കസ്റ്റംസ് യൂനിയനിൽ നിലനിർത്തിക്കൊണ്ടുള്ള ബാക്സ്സ്റ്റോപ്പ് കരാറിനായിരുന്നു യൂറോപ്യൻ യൂനിയൻ താൽപര്യപ്പെട്ടിരുന്നത്. പുതിയ കരാറിലും അയർലൻഡിെൻറ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇ.യു ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബേണിയർ പറയുന്നത്.
അതായത് വടക്കൻ അയർലൻഡിനെ പൊതുവായ കസ്റ്റംസ് യൂനിയൻ വിട്ട് ഇ.യു പൊതു വിപണിയിൽ നിലനിർത്താനുള്ള നിർദേശമാണ് പുതിയ കരാറിലുള്ളത്. ബ്രിട്ടന് സ്വന്തമായ വ്യാപാരനയവും നിയന്ത്രണ സംവിധാനവുമുള്ള സ്വതന്ത്ര വ്യാപാര കരാർ അടിസ്ഥാനമാക്കി യൂറോപ്യൻ യൂനിയനുമായി ബന്ധത്തിനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.