ബർലിൻ: ജർമനിയുടെ മുൻ ചാൻസലറും ജർമൻ പുനരേകീകരണത്തിെൻറ പിതാവും സമകാലിക യൂേറാപ്യൻ രാഷ്ട്രീയത്തിലെ അതികായ വ്യക്തിത്വവുമായ ഹെൽമുട്ട് കോൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ജർമനിയുടെ പടിഞ്ഞാറൻ സംസ്ഥാനമായ റൈൻലാൻഡ്-പലാറ്റിേനറ്റിലെ ലുഡ്വിഗ്ഷഫേനിലുള്ള സ്വവസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വീഴ്ചയെതുടർന്ന് രോഗാവസ്ഥയിലായ അദ്ദേഹം 2008 മുതൽ വീൽചെയറിലായിരുന്നു. ലോകയുദ്ധാനന്തരം ജർമനിയെ ഏറ്റവും കൂടുതൽ കാലം നയിച്ച രാഷ്ട്രീയ നേതാവായ കോൾ, 1989ൽ ബർലിൻ മതിലിെൻറ പതനത്തെതുടർന്ന് ജർമനിയുടെ ഏകീകരണം സാധ്യമാക്കിയതിലൂടെയാണ് ചരിത്രത്തിൽ ചിരപ്രതിഷ്ഠനായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിെൻറയും റഷ്യൻ പ്രസിഡൻറായിരുന്ന ഗോർബച്ചോവിെൻറയും എതിർപ്പുകളെ മറികടന്നുകൊണ്ടായിരുന്നു കോൾ ജർമനിയുടെ ഏകീകരണം പൂർത്തിയാക്കിയത്. 1982 മുതൽ 1998 വരെയാണ് കോൾ ജർമൻ ചാൻസലർ പദവി വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.