വിയന: വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ േറാഡിൽ കോഴികൾ പാഞ്ഞുനടന്നാൽ എന്തായിരിക്കും അവസ്ഥ? അതും രണ്ടോ മൂന്നോ എണ്ണമല്ല. ആയിരങ്ങൾ! ഒാസ്ട്രിയൻ നഗരമായ ലിൻസിൽ തലസ്ഥാനമായ വിയനയിലേക്കുള്ള റോഡിലായിരുന്നു ഇൗ അപൂർവ കാഴ്ച. കോഴികളെയും വഹിച്ച് പോവുകയായിരുന്ന ലോറിയിൽ നിന്ന് നിരവധി പെട്ടികൾ അടങ്ങിയ ഒരു ലോഡ് റോഡിലേക്ക് വീഴുകയായിരുന്നു. ഏഴായിരത്തോളം കോഴികളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.
ഇതോടെ റോഡിെൻറ ഇരുവശത്തേക്കും കോഴികൾ ചിതറിയോടി. വീഴ്ചയിലും വണ്ടിക്കടിയിൽപെട്ടും പലതിനും ജീവൻ നഷ്ടമാവുകയും പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും തിരക്കേറിയ സമയമായ രാവിലെയായിരുന്നു സംഭവം. റോഡുകൾ അടച്ച് മണിക്കൂറുകൾ നീണ്ട ട്രാഫിക് േബ്ലാക്കിലേക്ക് നീങ്ങി പിന്നീട് കാര്യങ്ങൾ. രക്ഷാപ്രവർത്തകർ ഏറെനേരം പണിപ്പെട്ടാണ് കോഴികളെ തിരികെ പെട്ടിയിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.