ലണ്ടൻ: നവനാസി സംഘടനയിൽ പ്രവർത്തിക്കുകയും മകന് ഹിറ്റ്ലറിെൻറ പേരിടുകയും ചെയ ്ത ദമ്പതികൾക്ക് ബ്രിട്ടീഷ് കോടതി ജയിൽശിക്ഷ വിധിച്ചു. ആദം തോമസ് എന്ന 22കാരനും ക്ലൗഡിയ പറ്റാറ്റാസ് എന്ന പങ്കാളിക്കുമാണ് തടവുശിക്ഷ വിധിച്ചത്. അക്രമത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന നാഷനൽ ആക്ഷൻ എന്ന നിരോധിത സംഘടനയിലാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. ഹിറ്റ്ലർ ആരാധകരായ ഇരുവരും മകന് ‘അഡോൾഫ്’ എന്ന് പേരു നൽകിയ കാര്യം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.