ലണ്ടൻ: സാേങ്കതികത അതിവേഗം വികസിക്കുന്ന പുതിയ കാലത്ത് ഉപഭോഗത്തോത് വർധിക്കുന്നത് പ്രകൃതിവിഭവങ്ങൾ ഇല്ലാതാക്കുന്നതായി പഠനറിപ്പോർട്ട്. ഒരു വർഷത്തേക്കുള്ള കാർബൺ, ഭക്ഷണം, വെള്ളം, ഭൂമി, മരം തുടങ്ങിയ വിഭവങ്ങൾ ശരാശരി 212 ദിവസംകൊണ്ട് മനുഷ്യൻ ഉപേയാഗിച്ചുതീർക്കുകയാണ്. പ്രകൃതിക്ക് വിഭവങ്ങൾ പുനരുൽപാദിപ്പിക്കാനുള്ള സമയവും ഉപഭോഗവും തമ്മിലെ അന്തരം കൂടുന്നത് വൻ പ്രകൃതിദുരന്തത്തിന് കാരണമാകുമെന്നും ‘േഗ്ലാബൽ ഫൂട്പ്രിൻറ് നെറ്റ്വർക്’ മുന്നറിയിപ്പ് നൽകുന്നു.
ജനസംഖ്യ വർധനക്ക് ആനുപാതികമായി പ്രകൃതിവിഭവങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നില്ലെന്നാണ് സംഘടനയുടെ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതത് വർഷത്തെ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ചുതീർക്കുന്നതിെൻറ അളവ് ബോധ്യപ്പെടുത്താനായി പ്രത്യേക ദിനവും സംഘടന ആചരിക്കുന്നുണ്ട്. അതത് വർഷത്തെ വിഭവങ്ങൾ ഉപയോഗിച്ചു തീർക്കുന്ന ശരാശരി തീയതിയാണ് ദിനങ്ങളായി ആചരിക്കപ്പെടുന്നത്. ഒാരോ വർഷവും തീയതി നേരത്തേ ആയി വരുകയാണെന്നാണ് സംഘടന മുന്നറിയിപ്പ് നൽകുന്നത്.
നിലവിലെ സമ്പദ്വ്യവസ്ഥകളെ താങ്ങിനിർത്താൻ ഭാവിയിലേക്കുള്ള വിഭവങ്ങളെ ഒാരോ രാജ്യവും കൊള്ളയടിക്കുകയാണ്. സസ്യേതര ഭക്ഷണങ്ങളുടെ ഉപഭോഗം പകുതിയായി കുറക്കൽ, നിർമാണ, വ്യവസായ മേഖലകൾ കാര്യക്ഷമമാക്കൽ, കാർബൺ പുറന്തള്ളലിെൻറ തോത് കുറക്കൽ തുടങ്ങിയവ അനിവാര്യമായി നടപ്പാക്കണമെന്ന് ശിപാർശയിലുണ്ട്. സാമ്പത്തികരംഗത്ത് അടുത്തിടെയുണ്ടായ വൻ പ്രതിസന്ധി ഇന്ധന ഉപയോഗം കുറച്ചത് ശുഭസൂചനയായാണ് സംഘടനയുടെ വിലയിരുത്തൽ.
ഭൂമിയിൽ മൊത്തം കരയുടെ മൂന്നിലൊന്നും ഉപേയാഗശൂന്യമായിത്തീർന്നിട്ടുണ്ട്. പാറ്റകളുടെ സംഖ്യ ലോകവ്യാപകമായി വൻതോതിൽ കുറഞ്ഞത് വലിയ മുന്നറിയിപ്പാണെന്നും സംഘടന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.