ബ്രസൽസ്: 2015ലെ പാരിസ് ആക്രമണേക്കസിലെ പ്രതി സലാഹ് അബ്ദുസ്സലാമിെൻറ വിചാരണ ബെൽജിയത്തിലെ ബ്രസൽസിൽ ആരംഭിച്ചു. ഇയാളുടെ അറസ്റ്റിലേക്ക് നയിച്ച വെടിവെപ്പ് കേസിലാണ് ഇവിടെ വിചാരണ നടക്കുന്നത്.
എന്നാൽ, ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പറയാതെ നിസ്സഹകരിക്കുകയാണെന്ന് മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. എന്നാൽ, തെൻറ നിശ്ശബ്ദതയുടെ അർഥം ഞാൻ കുറ്റവാളിയാണെന്നല്ലെന്നും കാരുണ്യമില്ലാതെയാണ് മുസ്ലിംകൾക്കെതിരെ വിധികളുണ്ടാകുന്നതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. 130 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ഇയാളുടെ വിചാരണ കണക്കിലെടുത്ത് ബ്രസൽസിൽ കനത്ത സുരക്ഷ യൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.