ജനീവ: ഐക്യരാഷ്ട്രസഭയിൽ ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാക ിസ്താനെതിരെ തിരിച്ചടിച്ച് ഇന്ത്യ. കശ്മീർ ഇന്ത്യയുടെ മാത്രം വിഷയമാണെന്നും അതിൽ മ റ്റൊരു രാജ്യത്തിന് ഇടപെടാൻ അധികാരമില്ലെന്നും യു.എൻ മനുഷ്യാവകാശ സമിതിയുടെ 42ാമ ത് സെഷനിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാകുർ സിങ ് പറഞ്ഞു. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ മറ്റൊരു രാജ്യത്തിെൻറ ഇടപെടൽ അനുവദിക്കാനാവില്ല -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ഒരുരാജ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമാണ് ആ രാജ്യമെന്ന് എല്ലാവർക്കും അറിയാമെന്നും പാകിസ്താെൻറ പേരെടുത്ത് പറയാതെ സിങ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ നയതന്ത്രത്തിെൻറ ഭാഗമായാണ് ആ രാജ്യം ഉപയോഗിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കം നിയമവിരുദ്ധമാണെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറൈശി യു.എൻ മനുഷ്യാവകാശ സമിതിയിൽ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ നിസ്സംഗത കാണിക്കാതെ മനുഷ്യാവകാശ സമിതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയശേഷമുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മേഖലയിലെ യു.എന്നിെൻറ ഇന്ത്യ-പാക് സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.ഐ.പി) ശക്തിപ്പെടുത്തണമെന്നും യു.എൻ രക്ഷാസമിതിയിൽ പാക് പ്രതിനിധി മലീഹ ലോധി ആവശ്യപ്പെട്ടു.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ലോധി ഈ സാഹചര്യത്തിൽ യു.എൻ.എം.ഒ.ജി.ഐ.പി ശക്തിപ്പെടുത്തണമെന്ന് കൂട്ടിച്ചേർത്തു. യോഗത്തിനുശേഷം ലോധി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിനെ സന്ദർശിച്ച് കശ്മീർ വിഷയം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.