ജനീവ/ യു.എൻ: ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ക ൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തുമ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇങ്ങിനെ പറഞ്ഞത്.
‘കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എല്ലാം സാധാരണ നിലയിലായെങ്കിൽ യാഥാർഥ്യം എന്താണെന്ന് അറിയാൻ എന്തുകൊണ്ട് അവർ വിദേശ മാധ്യമങ്ങളെ യും അന്താരാഷ്ട്ര സംഘടനകളെയും എൻ.ജി.ഒകളെയും ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാൻ അനുവദിക്കുന്നില്ല? അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിച്ചാൽ യാഥാർഥ്യം പുറത്തുവരും, അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’ -എന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്.
ഇതോടെ ട്വിറ്ററിലടക്കം സമൂഹ മാധ്യമങ്ങളിൽ പാക് മന്ത്രിക്കെതിരെ ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്. കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ വിഷയം യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിക്കാൻ മെഹ്മൂദ് ഖുറേഷിയുടെ നേതൃത്വത്തിലെ നയതന്ത്ര സംഘമാണ് ജനീവയിലെത്തിയത്.
#WATCH: Pakistan Foreign Minister Shah Mehmood Qureshi mentions Kashmir as “Indian State of Jammu and Kashmir” in Geneva pic.twitter.com/kCc3VDzVuN
— ANI (@ANI) September 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.