ബെർലിൻ: ജർമൻ നഗരങ്ങളിലെ ബസ്സ്റ്റോപ്പുകളിൽ പ്രത്യക്ഷപ്പെട്ട സഹായ പരസ്യം കൗത ുകമുണർത്തി. ജർമൻ യുവാവും ഇന്ത്യൻ പെൺകുട്ടിയും ആണ് ചിത്രത്തിൽ. പരസ്യവാചകം ഇങ്ങനെ ;
ഞാൻ കുടിക്കുന്ന ഒരു ഗ്ലാസ് ബിയറിന് രണ്ടു യൂറോ ആണ് വില. ഞാനത് ഇന്ത്യൻ തെരുവുകളിൽ ജീവിക്കുന്ന തബസ്സും എന്ന പെൺകുട്ടിയുടെ ആരോഗ്യസംരക്ഷണത്തിന് വിനിയോഗിക്കുന്നു. രണ്ടേ രണ്ടു യൂറോ മതി ഇവരുടെ ആരോഗ്യം സംരക്ഷിക്കാൻ. ഇതായിരുന്നു ജർമൻ ഭാഷയിലെ പരസ്യം.
ഇന്ത്യയിലെ കുട്ടികൾക്കുവേണ്ടിയുള്ള സന്നദ്ധ സംഘടനക്ക് ധനസഹായം അഭ്യർഥിച്ചാണ് ജർമനിയിലെ ‘ടു യൂറോ ഹെൽപ്’ എന്ന സംഘടന പരസ്യം നൽകിയത്. പരസ്യത്തിന് എത്രത്തോളം പ്രതികരണമുണ്ടായി എന്നു വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.