തെൽ അവീവ്: ഇസ്രായേലിലെ തെൽ അവീവിൽ മലയാളിയെ കുത്തിക്കൊന്നു. നാൽപതുകാരനായ െജറോം ആർതർ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാൻ സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മലയാളികൾക്കെതിരെ അതിക്രമം നടന്നത്.
അക്രമത്തിൽ കുത്തേറ്റ ജെറോമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മലയാളിയായ പീറ്റർ സേവ്യർ (60) ഇച്ചിലോവ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരൻമാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റവർക്കൊപ്പം ഒരേ അപ്പാർട്ട്മെൻറിൽ താമസിച്ചിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.