ലണ്ടൻ: ഇന്ത്യൻ വംശജനായ 11കാരന് ശാസ്ത്രജ്ഞൻമാരായ ആൽബർട്ട് െഎൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗ്സിനേക്കാളും ഉയർന്ന െഎ.ക്യു. ബ്രിട്ടനിൽ നടന്ന മെൻസ െഎ.ക്യു പരിശോധനയിലാണ് തെക്കൻ ഇംഗ്ലണ്ടിലെ റീഡിങ്സിൽ നിന്നുള്ള ഇന്ത്യൻ വംശജനായ അർണവ് ശർമ െഎൻസ്റ്റീെനക്കാളും ഹോക്കിംഗ്സിനേക്കാളും ഉയർന്ന െഎ.ക്യു നിലവാരം പുലർത്തിയത്. െഎൻസ്റ്റീനും ഹോക്കിംഗ്സിനും െഎ.ക്യു പോയിൻറ് 160 ആണ്. എന്നാൽ അർണവ് അവരേക്കാൾ രണ്ടു പോയിൻറ് കൂടി 162 പോയിൻറാണ് സ്കോർ ചെയ്തത്.
ആഴ്ചകൾക്ക് മുമ്പായിരുന്നു പരിശോധന. കടുകട്ടി പരീക്ഷകളിൽ പോലും തയാറെടുപ്പുകെളാന്നുമില്ലാതെ തന്നെ അർണവ് വിജയിയായി. എട്ടു പേർ പരീക്ഷക്ക് ഉണ്ടായിരുന്നു. രണ്ടു പേർ ഒഴികെ ബാക്കിയുള്ളവർ മുതിർന്നവരായിരുന്നെന്നും അർണവ് പറഞ്ഞു. തയാെറടുപ്പുകൾ ഇല്ലായിരുന്നെങ്കിലും താൻ പരിഭ്രമിച്ചില്ല. െഎ.ക്യു ഫലം അറിഞ്ഞപ്പോൾ തെൻറ രക്ഷിതാക്കൾ അത്ഭുതപ്പെട്ടുെവന്നും അർണവ് വ്യക്തമാക്കി.
അർണവ് രണ്ടു വയസാകുേമ്പാഴേക്കും ഗണിതത്തിൽ മിടുക്കനായിരുന്നെന്ന് അമ്മ മീഷ ധമിജ ശർമ പറഞ്ഞു. ഗണിതത്തിൽ മാത്രമല്ല, പാട്ടിലും നൃത്തത്തിലും അവന് താത്പര്യമുണ്ടെന്നും മീഷ കൂട്ടിച്ചേർത്തു.
രാജ്യത്ത് വളരെ കുറച്ച് പേർക്ക് മാത്രം നേടാനായ ഉയർന്ന നിലവാരമാണ് അർണവ് നേടിയിരിക്കുന്നതെന്ന് മെൻസ െഎ.ക്യൂ ടെസ്റ്റിെൻറ സംഘാടകർ അറിയിച്ചു. െഎ.ക്യു നിലവാരം രണ്ടു ശതമാനമുള്ളവർ ഉൾപ്പെടുന്ന സൊസൈറ്റിയാണ് മെൻസ. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ സൊെസെറ്റിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.