ലണ്ടൻ: അമിത വളർച്ചയുള്ള വൃക്കകളുമായി വളർന്ന തങ്ങളുടെ കുഞ്ഞിെൻറ ജീവൻ നിലനിർത്താൻ അവസാന ശ്രമമെന്ന നിലയിലാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ ജ്യോതി-അംറിക് കണ്ടോല ദമ്പതികൾ ഫേസ്ബുക്കിൽ ആ പോസ്റ്റിട്ടത്. രണ്ടു വയസ്സുകാരിയായ തങ്ങളുടെ മകൾ അനയക്ക് ഒരു വൃക്കവേണം. പോസ്റ്റ് കണ്ട ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജി ഡോക്ടർ കൂടിയായ സുരീന്ദർ സപൽ ഉടൻ സമ്മതവുമായി രംഗത്തുവരുകയായിരുന്നു.
ദമ്പതികളുടെ പോസ്റ്റിനോട് പ്രതികരിച്ച 34 പേരിൽ ഒരാളായിരുന്നു സുരീന്ദർ. ഇതിൽ ഏറ്റവുമധികം കുഞ്ഞിെൻറ ശരീരവുമായി യോജിച്ച വൃക്ക ഇവരുടേതായിരുന്നു. അപരിചിതയായ കുഞ്ഞിന് സ്വന്തം വൃക്ക നൽകിയ യു.കെയിൽ താരമായിരിക്കുകയാണ് സുരീന്ദറിപ്പോൾ. ‘സൂപ്പർ ഹീറോ യാഥാർഥ്യമല്ലെന്നാണ് ഏവരും പറയുന്നത്. എന്നാൽ, ഇതാ നമുക്ക് മുന്നിൽ യഥാർഥ സൂപ്പർ ഹീറോ’ എന്നാണ് സുരീന്ദറിനെ അനയയുടെ പിതാവ് അംറിക് വിശേഷിപ്പിച്ചത്.
തെൻറ കുഞ്ഞിനാണ് ഇത് സംഭവിക്കുന്നതെങ്കിൽ എന്നാലോചിച്ചപ്പോഴാണ് വൃക്ക നൽകി കുഞ്ഞിനെ രക്ഷിക്കുക എന്ന തീരുമാനത്തിലെത്തിയതെന്ന് 36കാരിയായ സുരീന്ദർ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചതോടെ ആഹ്ലാദത്തിലാണവർ. സുരീന്ദറിെൻറ നിസ്വാർഥ സേവനം ഏവർക്കും മാതൃകയാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സുനിൽ ഡഗ പറഞ്ഞു.
ഒന്നര കിലോ ഭാരമുള്ള, അമിത വളർച്ചയോടു കൂടിയ വൃക്കയുമായാണ് കുഞ്ഞ് പിറന്നത്. ജീവൻ നിലനിർത്താൻ ഇരു വൃക്കകളും നീക്കം ചെയ്ത് ദിനേന 12 മണിക്കൂറോളം ഡയാലിസിസ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.