െതഹ്റാൻ: ഇറാനിൽ 65 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിെൻറ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ദക്ഷിണ ഇറാനിലെ ദേന പർവതത്തിനു മുകളിലാണ് മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം വിമാനം തകർന്നുവീണത്. ആറു ജീവനക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു.
നീണ്ട ഏഴുവർഷത്തിനുശേഷം മാസങ്ങൾക്കുമുമ്പ് വീണ്ടും സർവിസിന് ഉപയോഗിച്ചുതുടങ്ങിയ യാത്രാവിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിെൻറ പഴക്കമാണ് ദുരന്തം വരുത്തിയതെന്ന് സംശയമുണ്ട്. തീവ്രവാദബന്ധം ആരോപിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധംമൂലം പുതിയ വിമാനങ്ങളും വിമാനഭാഗങ്ങളും വാങ്ങാൻ കഴിയാതെ നിരവധി അപകടങ്ങളാണ് രാജ്യത്ത് അടുത്തിടെ ഉണ്ടായത്. സമുദ്രനിരപ്പിൽനിന്ന് 4,400 മീറ്റർ ഉയരത്തിലാണ് കഴിഞ്ഞ ദിവസം വിമാനം വീണത്.
ഹെലികോപ്ടറിലും മറ്റുമായി സ്ഥലത്തെത്തിയ സംഘം തിരച്ചിൽ തുടരുകയാണ്. തലസ്ഥാനനഗരമായ തെഹ്റാനിൽനിന്ന് യാസൂജ് നഗരത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. യസൂജ് നഗരത്തിനു സമീപമാണ് അപകടം. 2015ൽ ലോക വൻശക്തികളുമായി ചരിത്രപ്രധാനമായ ആണവ കരാറിലെത്തിയതോടെ വിമാനങ്ങൾ വാങ്ങാൻ ഇറാന് അനുമതിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.