ബ്രസൽസ്: യുേറനിയം സമ്പുഷ്ടീകരണ പരിധി ലംഘിക്കാനുള്ള നീക്കത്തിൽനിന്ന് ഇറാൻ അ ടിയന്തരമായി പിന്മാറണമെന്ന് യൂറോപ്യൻ യൂനിയൻ. ഇറാെൻറ നടപടിയിൽ യൂനിയൻ കടുത്ത ഉ ത്കണ്ഠ രേഖപ്പെടുത്തി. 2015ലെ വൻശക്തികളുമായുള്ള ആണവ കരാർ പ്രകാരമുള്ള യുറേനിയം സ മ്പുഷ്ടീകരണപരിധിയായ 3.7 ശതമാനം കടന്ന് തിങ്കളാഴ്ച 4.5 ശതമാനത്തിലെത്തിയതായി ഇറാൻ ആണവോർജ സംഘടന വക്താവ് ബെഹ്റൂസ് കമൽവന്ദി അറിയിച്ചതിനു പിറകെയാണ് യൂറോപ്യൻ യൂനിയെൻറ പ്രതികരണം.
ആണവ കരാറിന് വിഘാതമേൽപിക്കുന്ന എല്ലാതരം നടപടികളിൽനിന്നും ഇറാൻ പിന്മാറണമെന്ന് ശക്തിയായി ആവശ്യപ്പെടുന്നതായി യൂറോപ്യൻ യൂനിയൻ വക്താവ് മജ കോക്സിയാൻസിസ് പറഞ്ഞു. ആണവപദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നപക്ഷം ഇറാനെതിരെ ഉപരോധമടക്കമുള്ള കടുത്ത നടപടികളുണ്ടാവില്ലെന്നാണ് കരാറിലുള്ളത്.
അതേസമയം, കരാറിനെ രക്ഷിക്കാൻ അവസാന അവസരമെന്ന നിലയിൽ വൻശക്തി രാഷ്ട്രങ്ങൾക്ക് സെപ്റ്റംബർ വരെ സമയപരിധി നൽകുന്നതായി ഇറാൻ അറിയിച്ചു. ഇറാൻ വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് ഇറാൻ ഇപ്പോഴും സന്നദ്ധമാണ്. കരാറുമായി ബന്ധപ്പെട്ട തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ അവർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും മൂസവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.