റോം: കോവിഡ്19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചതോടെ രൂക്ഷമായ മരുന്ന് ക്ഷാമം നേരിട്ട് ഇറ്റലി. ര ാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച് പ്രായം കുറഞ്ഞവർക്ക് ചികിത്സാ മുൻഗണന നൽകണമെന്ന് സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്ക് നിർദേശം നൽകി എന്നാണ് റിപ്പോർട്ട്.
80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്ടർമാർ ഒഴിവാക്കുന്നുവെന്നാണ് ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തത്. ആശുപത്രികളിലും താൽക്കാലിക ആരോഗ്യ ക്യാമ്പുകളിലും സൗകര്യങ്ങൾ പരിമിതമായതുകൊണ്ടാണ് പ്രായമേറിയ രോഗബാധിതർക്ക് തീവ്രപരിചരണം നിഷേധിക്കപ്പെടുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് 80 വയസിനു താഴെയുള്ള രോഗബാധിതർക്ക് മുൻഗണന നൽകി തീവ്രപരിചരണം നൽകണമെന്നാണ് സിവിൽ പ്രൊട്ടക്ഷൻ വകുപ്പിെൻറ നിർദേശത്തിലുള്ളത്.
വ്യക്തിയുടെ വയസും ആരോഗ്യനിലയും പരിഗണിച്ചാണ് ചികിത്സ നൽകുന്നത്. വൈറസ് ബാധയുള്ള വയോധികർക്ക് അതിതീവ്രപരിചരണം ആവശ്യമായി വരുന്നു. സുഖം പ്രാപിക്കാൻ സാധ്യതയുള്ള രോഗികൾക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് നിർദേശത്തിലുള്ളതെന്നും ഡോക്ടർമാർ പറയുന്നു.
നിലവിലുള്ള സാഹചര്യത്തിൽ കോവിഡ്19 രോഗികളുടെ എണ്ണവും മെഡിക്കൽ സൗകര്യങ്ങളും ആവശ്യങ്ങളും തമ്മിൽ സന്തുലിതമാകാത്ത അവസ്ഥയാണുള്ളത്. അതിജീവന സാധ്യതയുള്ളവരെ തിരിച്ചുകൊണ്ടുവരിക എന്നതിലൂന്നി പ്രവർത്തിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വിദഗ്ധർ പറയുന്നു.
പ്രായം കുറഞ്ഞവർക്ക് കൂടുതൽ ചികിത്സാ പരിഗണനയെന്നതുൾപ്പെടെ മാർഗനിർദേശങ്ങളടങ്ങിയ കരട് സാങ്കേതിക -ശാസ്ത്രീയ സമിതി പരിശോധനക്ക് ശേഷം സർക്കാർ അനുമതിയോടെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലേക്കും അയച്ചതായാണ് റിപ്പോർട്ട്.
ഇറ്റലിയിൽ ഇതുവരെ 2,158 പേരാണ് മരിച്ചത്. ചികിത്സ തേടിയ 2,749 പേർ രോഗവിമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.