റോം: കുടിയേറ്റം തടയാന്‍ ശക്തമായ നിയമവുമായി ഇറ്റലി. കടലില്‍ മുങ്ങിമരിക്കാന്‍ പോക ുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ 10 ലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയ ും ലഭിക്കുന്ന പ്രമേയം ഇറ്റാലിയന്‍ സെനറ്റ് പാസാക്കി.
പ്രസിഡൻറ് സെര്‍ജിയോ മാറ്റരെല്ല ഒപ്പുവെച്ചാൽ ഇത് നിയമമാകും. ഇറ്റലിയുടെ നീക്കത്തിൽ യു.എന്‍ അഭയാര്‍ഥി ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മാത്യു സാല്‍വിനി കൊണ്ടുവന്ന പ്രമേയം 57നെതിരെ 160 വോട്ടുകള്‍ക്കാണു വിജയിച്ചത്. ആഭ്യന്തര സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.