ടോേക്യാ: ബഹിരാകാശ യാത്രികനായ ജപ്പാൻകാരൻ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റർ പോസ്റ്റ് വായിച്ച് ശാസ്ത്രലോകം മൂക്കത്ത് വിരൽവെച്ചു. ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റർ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളർന്നാൽ തിരിച്ച് നാട്ടിലേക്ക് വരാൻ കഴിയുമോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം ഭൂലോകത്തെ അറിയിച്ചു.
സാധാരണ ബഹിരാകാശത്തെത്തിയാൽ ആളുകളുടെ നീളം ചെറിയ തോതിൽ വർധിക്കാറുണ്ട്. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, മൂന്നാഴ്ചകൊണ്ട് 9 സെ.മീറ്റർ ഒരാൾ വളർന്നെന്ന് പറഞ്ഞത് അദ്ഭുതത്തോടെയാണ് ശാസ്ത്രലോകമടക്കം വീക്ഷിച്ചത്.
എന്നാൽ, ഒരു ദിവസത്തിനു ശേഷം 41കാരനായ കനായ് വീണ്ടും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. നീളം അളന്നപ്പോൾ തെറ്റുപറ്റിയെന്നും വീണ്ടും പരിശോധിച്ചപ്പോൾ 2 സെ.മീറ്റർ മാത്രമാണ് വളർന്നതെന്നുമാണ് പുതിയ അറിയിപ്പ്. ആശങ്ക വിതച്ച ‘വ്യാജവാർത്ത’ പ്രചരിപ്പിച്ചതിൽ ക്ഷമചോദിച്ചിട്ടുമുണ്ട് പ്രശസ്തനായ ഇൗ ബഹിരാകാശ യാത്രികൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.