ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയെ ദുഷ്ടജന്തുവെന്ന് വിശേഷിപ്പിച്ച െഎ.എസ് ഭീകരൻ ജിഹാദി ജാക് ലെറ്റ് എന്ന 21കാരൻ സിറിയയിൽ പിടിയിലായതായി റിപ്പോർട്ട്. കുർദ്സൈനികരാണ് ജാക്കിനെ പിടികൂടിയത്. കുർദുകളുടെ അധീനതയിലുള്ള ജയിലിൽ കഴിയുന്നുവെന്ന വിവരം ലണ്ടൻ ആസ്ഥാനമായുള്ള അൽഅറബി ചാനലാണ് പുറത്തുവിട്ടത്. അമ്മയെ കാണാൻ ആഗ്രഹമുണ്ടെന്ന് ജാക് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
െഎ.എസിൽ ചേരാൻ സിറിയയിലെത്തിയ ആദ്യ ബ്രിട്ടീഷ് പൗരനാണ് ജാക് എന്നാണ് കരുതുന്നത്. ഒാക്സ്ഫഡ് നഗരത്തിലെ ഷെർവൽ സ്കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജാക് കൗമാരപ്രായത്തിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. മകൻ ജീവിച്ചിരിക്കുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോൾ ആശ്വാസമായെന്ന് മാതാപിതാക്കളായ ജോൺ ലെറ്റ്സും സാലി ലെയ്നും പറഞ്ഞു. അബു മുഹമ്മദ് എന്ന് പേരുമാറ്റിയ ജാക് ഇറാഖി വനിതയെയാണ് വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.