ലണ്ടൻ: പെൻറഗൺ കമ്പ്യൂട്ടറിലെ രഹസ്യങ്ങൾ ചോർത്താനായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ അമേരിക്കയിലേക്ക് നാടുകടത്തുന്ന കേസിൽ ‘വിക്കിലീക്സ്’ സ്ഥാപകൻ ജൂലിയൻ അസാൻജ് കോടതിയിൽ ഹാജരായി. കേസിെൻറ തയാറെടുപ്പുകൾക്ക് കൂടുതൽ സമയം വേണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷക സംഘം ആവശ്യപ്പെട്ടു. വെസ്റ്റ്മിൻസ്റ്റർ മജിസ്േട്രറ്റ് കോടതിയുടെ ഗാലറിയിൽനിന്ന് അസാൻജ് തന്നെ പിന്തുണക്കുന്നവരെ അഭിവാദ്യം ചെയ്തു. ക്ലീൻ ഷേവ് ചെയ്ത് നീലനിറത്തിലുള്ള മേൽക്കുപ്പായമിട്ടാണ് അസാൻജ് എത്തിയത്. അസാൻജിനെ നാടുകടത്താനുള്ള ഉത്തരവിൽ കഴിഞ്ഞ ജൂണിൽ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവെച്ചിരുന്നു. കേസിൽ വാദം പൂർത്തിയാകാൻ മാസങ്ങളെടുക്കും. ഇതിൽ രണ്ടു പക്ഷത്തിനും വിവിധ ഘട്ടങ്ങളിൽ അപ്പീലിനും അവസരമുണ്ടാകും.
കോടതിയുടെ പൊതുജന ഗാലറി നിറയെ അസാൻജിനെ പിന്തുണക്കുന്നവരായിരുന്നു. ലണ്ടൻ മുൻ മേയർ കെൻ ലിവിങ്സ്റ്റോണും ഇതിൽ പെടും. അസാൻജിനെ മോചിപ്പിക്കുക എന്ന പ്ലക്കാർഡുയർത്തി കോടതിക്ക് പുറത്തും നിരവധി പേർ നിലയുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.