ലണ്ടൻ: വിക്കിലീക്സിെൻറ എഡിറ്റർ ഇൻ ചീഫ് ആയി മുൻ വക്താവ് ക്രിസ്റ്റീൻ റാഫ്സനെ നിയമിച്ചു. വിക്കിലീക്സ് സ്ഥാപകനും 10 വർഷത്തിലേറെ സ്ഥാപനത്തിെൻറ മേധാവിയായി തുടരുകയും ചെയ്ത ജൂലിയൻ അസാൻജിനു പകരക്കാരനായാണ് നിയമനം. ട്വിറ്ററിലൂടെയാണ് വിക്കിലീക്സ് നിയമനം അറിയിച്ചത്.
അസാൻജിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ലൈംഗികാരോപണക്കേസിൽ കുറ്റാരോപിതനായ അസാൻജ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ആറുവർഷമായി അഭയം തേടിയിരിക്കുകയാണ്.
ANNOUNCEMENT: Assange appoints Hrafnsson Editor-in-Chief after six months of effective incommunicado detention, remains publisher [background: https://t.co/2jOgvSu5bG] pic.twitter.com/0Fwvf3SrkL
— WikiLeaks (@wikileaks) September 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.