ദോഹ: അൽജസീറ അറബിക് വെബ്സൈറ്റ് നടത്തിയ സർവെയിൽ 2016ലെ പേഴ്സൺ ഒാഫ് ദ ഇയർ ആയി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ തെരഞ്ഞെടുത്തു. വെബ്സൈറ്റിെൻറ ഫേസ്ബുക് പേജ് വഴി നടത്തിയ സർവെയിൽ ഒന്നരലക്ഷത്തോളം പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ 40 ശതമാനം വോട്ട് നേടിയാണ് ഉർദുഗാൻ ഒന്നാമതെത്തിയത്.
സിറിയയിൽ സർക്കാർ സൈന്യത്തിെൻറ വ്യോമാക്രമണത്തിനിടെ പരിക്കേറ്റ് ആംബുലൻസിൽ ഇരിക്കുന്ന ഉമ്രാൻ ദഖ്നീഷ് എന്ന ബാലനാണ് 34 ശതമാനം വോേട്ടാടെ രണ്ടാമതെത്തിയത്. തുനീഷ്യയിലെ വിമാന എഞ്ചിനീയറും ഹമാസ് മിലിറ്ററി വിഭാഗമായ ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡ് അംഗവുമായിരുന്ന മുഹമ്മദ് സവാരിയാണ് 17 ശതാമാനം വോേട്ടാടെ മൂന്നാമതെത്തിയത്.
കഴിഞ്ഞ മാസം ഡിസംബർ 15ന് സവാരി കൊല്ലപ്പെട്ടിരുന്നു. കൊലക്ക് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്നാണ് ഹമാസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.