ബൈറുത്: ലബനാനിൽ രണ്ടാഴ്ചയായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാൻ രാജി സമർപ്പിച്ച് പ്രധാനമ ന്ത്രി സഅദ് അൽ ഹരീരി. ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡൻറിന് രാജി സമർപ്പിക്കുമെ ന്ന് അദ്ദേഹം അറിയിച്ചിരുന്നു. പദവികൾ സ്ഥിരമല്ല, ജനങ്ങളുടെ സുരക്ഷയും അഭിമാനവുമാണ് കണക്കിലെടുക്കേണ്ടതെന്നും ഹരീരി വ്യക്തമാക്കി. തുടർന്ന് അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.
അധികാരത്തിലേറെ മൂന്നാംതവണയാണ് ഹരീരി രാജിപ്രഖ്യാപനം നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ നികുതി വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.