ഫ്രാ​ൻ​സ്​: മ​രീ​ൻ ലീ​പെ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം രാ​ജി​വെ​ച്ചു

പാരിസ്: ഫ്രഞ്ച് പ്രസിഡൻറ് സ്ഥാനാർഥി മരീൻ ലീപെൻ തീവ്രവലതുപക്ഷപാർട്ടിയായ നാഷനൽ ഫ്രണ്ടി​െൻറ നേതൃസ്ഥാനം തൽക്കാലത്തേക്ക് ഒഴിഞ്ഞു. ലീപെൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രണ്ടാംഘട്ടത്തിൽ എതിർ സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിനെയാണ് ഭൂരിപക്ഷ സർവേകളും പിന്തുണക്കുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കുതന്നെയെന്ന് ലീപെൻ പ്രഖ്യാപിച്ചു. ഫ്രാൻസി​െൻറ ഭാവി നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിതെന്നും ഫ്രഞ്ച് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. കേവലമൊരു പാർട്ടിയുടെ ലേബലിൽ മാത്രമല്ല, ഫ്രഞ്ചു ജനതയുടെ മുഴുവൻ പ്രസിഡൻറാവാനാണ് മത്സരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Le_Pen,_Marine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.