ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നായ ലുവ്റേ മ്യൂസിയം ഗ്ലാസ് പരിമിഡ് ശൈലിയിൽ രൂപകൽപന ചെയ് ത പ്രശസ്ത ആർക്കിടെക്റ്റ് എം പേയ് അന്തരിച്ചു. 102 വയസായിരുന്നു. ഖത്തറിലെ ദോഹ ഇസ്ലാമിക് ആർട്ട് മ്യൂസിയം ഒരുക്കിയതും പേയ് ആയിരുന്നു.
ചൈനീസ് പൗരനായ അദ്ദേഹം വിദ്യാഭ്യാസത്തിനായി 18ാം വയസിലാണ് പെൻസ്ലാവിയയിലേക്ക് കുടിയേറിയത്. പിന്നീട് എം.ഐ.ടിയിൽ നിന്നും ഹാർഡ്വാഡ് സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കി.
സീന്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലുവ്റേ മ്യൂസിയം 1989 ലാണ് പേയിയുടെ രൂപകൽപന പ്രകാരം നവീകരിച്ചത്. ഗ്ലാസ്, സ്റ്റീൽ വസ്തുക്കൾകൊണ്ടുള്ള കൂറ്റൻ പിരമിഡ് മ്യൂസിയം ലോകശ്രദ്ധ നേടിയിരുന്നു.
പ്രത്യേക വാസ്തു ശൈലി പിന്തുടർന്ന് നിരവധി പ്രശസ്ത നിർമിതികൾ നടത്തിയ പേയ് നിരവധി പുരസ്കാരങ്ങൾ അർഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.