സ്കോപ്യ: പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത നടപടിയിൽ പ്രതിഷേധിച്ച് മാസിഡോണിയയിലെ പാർലമെൻറിനു നേരെ ദേശീയവാദികൾ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മുഖം മറച്ചവരുൾപ്പെടെ നിരവധി പ്രതിഷേധക്കാർ പൊലീസ് പ്രതിരോധ നിരയെ മറികടന്ന് വ്യാഴാഴ്ച പാർലമെൻറ് കെട്ടിടത്തിൽ പ്രവേശിക്കുകയായിരുന്നു.
മാസിഡോണിയൻ പതാകയേന്തി ദേശീയ ഗാനം ചൊല്ലിയാണ് പ്രതിഷേധക്കാരെത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സി (എസ്.ഡി.എസ്.എം)െൻറ നേതാവ് സോറൻ സേവിനും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ പ്രസ് റൂമിലെ കസേരകൾ എടുത്തെറിയുകയും രക്ഷപ്പെടാൻ ശ്രമിച്ച എസ്.ഡി.എസ്.എം വനിത നേതാവിെൻറ മുടിപിടിച്ച് വലിച്ചിഴക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരും എം.പിമാരും മാധ്യമപ്രവർത്തകരുമടക്കം 102 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആഭ്യന്തരമന്ത്രി അഗിം നുഹു അറിയിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി സമാധാനപരമായതായും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നുഹു വ്യക്തമാക്കി.
കഴിഞ്ഞദിവസം എസ്.ഡി.എസ്.എമ്മും അൽബേനിയൻ പാർട്ടികളും തലത് സാഫരിയെ സ്പീക്കറായി തെരഞ്ഞെടുത്തതാണ് ദേശീയവാദികളെ പ്രകോപിപ്പിച്ചത്. എസ്.ഡി.എസ്.എം-അൽബേനിയൻ പാർട്ടികളുടെ സഖ്യം ദേശീയ െഎക്യത്തിന് ഭീഷണിയുയർത്തുമെന്നാണ് കൺസർവേറ്റിവ് വി.എം.ആർ.ഒ- ഡി.പി.എം.എൻ.ഇ പാർട്ടിയെ പിന്തുണക്കുന്ന ദേശീയവാദികൾ കരുതുന്നത്. മുൻ സ്പീക്കർ ആ ദിവസത്തെ സമ്മേളനം അവസാനിപ്പിച്ചശേഷം പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത് അന്യായമാണെന്ന് ഇവർ ആരോപിച്ചു. എന്നാൽ, സാഫരിയെ തെരഞ്ഞെടുത്തത് ശരിയായ നടപടിയാണെന്നാണ് യൂറോപ്യൻ യൂനിയെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.