ബർലിൻ: സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വമെടുത്ത തീരുമാനത്തിന് അണികൾ പിന്തുണ അറിയിച്ചതോടെ ജർമനിയിൽ അംഗല െമർകൽ നേതൃത്വം നൽകുന്ന കൂട്ടുകക്ഷി മന്ത്രിസഭ വൈകാതെ അധികാരമേൽക്കും. ആറുമാസത്തോളം നീണ്ട പ്രതിസന്ധിക്ക് അറുതി കുറിച്ചാണ് െമർകൽ നാലാമതും ചാൻസലറാകുന്നത്.
മെർകൽ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ െഡമോക്രാറ്റിക് യൂനിയനും (സി.ഡി.യു) ഒലഫ് ഷുൾസിെൻറ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും (എസ്.പി.ഡി) തമ്മിൽ മന്ത്രിസഭ വകുപ്പുകൾ, നയനിലപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ നേതൃതലത്തിൽ നേരത്തേ തീരുമാനത്തിലെത്തിയിരുന്നു. ഇവക്കാണ് പാർട്ടി അണികൾക്കിടയിൽ നടന്ന വോെട്ടടുപ്പിൽ അംഗീകാരം ലഭിച്ചത്.
66 ശതമാനം പാർട്ടി അംഗങ്ങളും അനുകൂലമായി വോട്ടുചെയ്തതായി സോഷ്യൽ ഡെമോക്രാറ്റ് പ്രതിനിധി ഡീറ്റ്മർ നീറ്റൻ അറിയിച്ചു. ചരിത്രത്തിെല കുറഞ്ഞ ഭൂരിപക്ഷവുമായി കഴിഞ്ഞ സെപ്റ്റംബറിലാണ് മെർകലിെൻറ സി.ഡി.യു ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത്. എന്നാൽ, രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ എസ്.പി.ഡി ഭരിക്കാനില്ലെന്ന് തീരുമാനമെടുത്തതോടെ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലായി.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വലിയ വിട്ടുവീഴ്ചകൾക്കൊടുവിൽ നയം മാറ്റി സി.ഡി.യു- എസ്.പി.ഡി സഖ്യം അധികാരമേറുന്നത്. അടുത്തയാഴ്ച ചേരുന്ന ജർമൻ പാർലമെൻറ് അംഗല െമർകലിനെ ചാൻസലറായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. മാർച്ച് മധ്യത്തോടെ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2013 മുതൽ ജർമനി ഭരിക്കുന്നത് ഇരുമുന്നണികളും ചേർന്നാണ്. രാജ്യത്ത് ആദ്യമായാണ് നീണ്ട ആറു മാസത്തോളം ഭരണമില്ലാതെ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.