ലണ്ടൻ: ലോകത്ത് ഒരു മിനിറ്റിൽ 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ഭൂമിയിലേക്ക് വലിച്ചെറിയുന്നുണ്ടെന്നാണ് കണക്ക്. 2012 ഒാടെ ഇതിെൻറ നിരക്കിൽ 20 ശതമാനം വർധനവുണ്ടാകും. വലിയ വെല്ലുവിളിയാണ് പ്രപഞ്ചത്തെ കാത്തിരിക്കുന്നതെന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പുനൽകി. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന തരത്തിലുള്ള ആഗോളസംസ്കാരം വളർന്നുവന്നതാണ് ഇൗ ഭീഷണിയുടെ മൂലകാരണം. 2016ൽ ലോകത്താകമാനം 48,000 കോടി പ്ലാസ്റ്റിക് കുപ്പികളാണ് വിറ്റഴിഞ്ഞത്. ഇവയിലേറെയും കുടിവെള്ളക്കുപ്പികളായിരുന്നു. 10വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണിത്. 2021 ആകുന്നേതാടെ 58,330 കോടിയായി വർധിക്കും.
ലോകത്ത് ഒാരോ സെക്കൻഡിലും 20,000പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം കുപ്പികളുടെ പുനരുപയോഗത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും 2016ൽ ഏഴുശതമാനം കുപ്പികൾ മാത്രമാണ് ഇപ്രകാരം ഉപയോഗയോഗ്യമുള്ളതാക്കിയത്. ഉപയോഗിക്കുന്ന കുപ്പികളിൽ കൂടുതലും ചപ്പുചവറുകൾക്കിടയിലേക്കോ ജലാശയത്തിലോ വലിച്ചെറിയുന്ന ശീലമാണ് ആളുകൾ പിന്തുടരുന്നത്. ലോകത്തെ സമുദ്രങ്ങളിലേക്ക് പ്രതിവർഷം 50 ലക്ഷത്തിനും 130 ലക്ഷത്തിനുമിടയിൽ പ്ലാസ്റ്റിക് മാലിന്യമെത്തുന്നുണ്ടെന്നാണ് എലൻ മക് ആർഥർ ഫൗേണ്ടഷൻ പുറത്തുവിട്ട കണക്ക്്.
അതിൽ ഭൂരിഭാഗവും കടൽപക്ഷികളും മത്സ്യങ്ങളും മറ്റു ജീവിവർഗങ്ങളും ഭക്ഷണമാക്കുന്നു. 2050 ഒാടെ സമുദ്രങ്ങളിൽ മത്സ്യസമ്പത്തിനെക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം അടിയുമെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പുനൽകുന്നു. മനുഷ്യെൻറ ഭക്ഷ്യശൃംഖലയിലേക്കു വരെ പ്ലാസ്റ്റിക് കടന്നുകയറ്റം നടത്തിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം 11,000ത്തോളം പ്ലാസ്റ്റിക് കഷണങ്ങൾ അകത്താക്കുന്ന കടൽമത്സ്യങ്ങൾ മനുഷ്യൻ ഭക്ഷിക്കുന്നുണ്ട്. ബ്രിട്ടനിലെ ചില മത്സ്യങ്ങൾക്കുള്ളിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്നതിനുപകരം പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം മൂലമേ ഇതിനൊരു പരിധി വരെ പരിഹാരം കാണാൻ കഴിയൂ.
ബ്രിട്ടനിൽ 3.8കോടി പ്ലാസ്റ്റിക് കുപ്പികൾ പ്രതിദിനം ഉപയോഗിക്കുന്നുണ്ട്. ഇതിൽ പകുതി മാത്രമേ പുനരുപയോഗം നടത്തുന്നുള്ളൂ. ബാക്കിയുള്ളത് കടലിലേക്കോ മറ്റോ വലിച്ചെറിയുന്നു. ചൈനയിലെ കണക്കും വ്യത്യസ്തമല്ല. 2015ൽ ചൈനീസ് ജനത 6440കോടി പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിച്ചത്. 2016ൽ അതിൽ 540കോടിയുടെ വർധനവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.